തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി ഓൺലൈൻ വിദ്യാഭ്യാസത്തിനെന്ന വ്യാജേന കുട്ടികളെ ഫോണിൽ വിളിച്ച് അശ്ലീലക്കെണിയിൽ വീഴ്ത്തുന്ന വൻ സംഘം പിടിയിൽ. രാജസ്ഥാന് ദുർഗപൂര്‍ സ്വദേശികളായ വല്ലഭ് പട്ടീദാർ (23), അശോക് പട്ടീദാർ (26), നിലേഷ് പട്ടീദാർ (19) എന്നിവരെയാണ് രാജസ്ഥാനിലെ ദുർഗാപൂർ ജില്ലയിൽനിന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ആൺകുട്ടികൾക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും നവമാധ്യമങ്ങളില്‍നിന്ന് ശേഖരിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളും അയച്ചുകൊടുത്ത് സൗഹൃദം സ്ഥാപിക്കുകയാണ് സംഘം ആദ്യം ചെയ്യുന്നത്. തുടർന്ന്, നിയമ നടപടിയെടുക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും സി.ബി.ഐയുടെ സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി ഓൺലൈൻ മണിവാലറ്റുകളിലൂടെ പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
10 ലക്ഷം രൂപ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ പരാതിയില്‍ സിറ്റി സൈബര്‍ ക്രൈം െപാലീസ് രണ്ടുമാസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ.
അന്വേഷണത്തിെൻറ ഭാഗമായി സംഘം ഒരാഴ്ചയോളം രാജസ്ഥാനിൽ ക്യാമ്പ് ചെയ്തു. മലയാളിയും ജോഥ്പൂര്‍ െപാലീസ് കമീഷണറുമായ ജോസ്മോഹെൻറ നിര്‍ദേശപ്രകാരം ദുർഗാപൂര്‍ ജില്ലയിലെ സൈബര്‍ െപാലീസ് സംഘവുമായി ചേര്‍ന്ന് പ്രതികൾക്കായി തിരച്ചിൽ നടത്തി. ദുർഗാപൂര്‍ ജില്ലയിലെ തലോറ, ഇൻഡോയറ, ഡോളി എന്നീ ഗ്രാമങ്ങളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്ന് മൊബൈല്‍ ഫോണുകളും അശ്ലീലച്ചുവയുള്ള പരസ്യങ്ങള്‍ തയാറാക്കി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന വെബ്സൈറ്റിെൻറ വിവരങ്ങളും നിരവധി സിംകാർഡുകളും ഓൺലൈന്‍ ബാങ്കിടപാട് രേഖകളും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.