കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സഹായിച്ച യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിെൻറ മുൻകൂർ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. ഷാൻ മുഹമ്മദിെൻറ മുൻ ഡ്രൈവർ റിയാസാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
കുറ്റം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാൻ ഷാൻ തയാറായില്ലെന്നാണ് ആരോപണം. ഒളിവിൽപോയ ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാഷ്‌ട്രീയസ്വാധീനമുള്ള ഷാനിന് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യം നൽകാൻ കോടതി വിസമ്മതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.