കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമിഷൻ കേസെടുത്തു

തിരുവനന്തപുരം: ആറ്റുകാൽക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചു നടത്തുന്ന കുത്തിയോട്ടം സംബന്ധിച്ച്​  സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസ് രജിസ്​റ്റർ ചെയ്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ്​ നടപടി. കുത്തിയോട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി ഡി.ജി.പി ആർ. ശ്രീലേഖ രംഗത്തു വന്നിരുന്നു. കു​ട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണിതെന്നായിരുന്നു അവരുടെ നിലപാട്​. 

ദക്ഷിണ കേരളത്തിൽ കുത്തിയോട്ടം ഏതൊക്കെ ക്ഷേത്രങ്ങളിൽ നടത്താറുണ്ടെന്നും അവയുമായി ബന്ധപ്പെട്ട് അനുഷ്ഠിച്ചുവരുന്ന ആചാരങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാൻ കമീഷൻ സർക്കാറിനോട് നിർദേശിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുത്തിയോട്ടമെന്ന ആചാരത്തി‍​​​െൻറ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തി​െല ബാലാവകാശ ലംഘനങ്ങളുണ്ടോ എന്നത് പരിശോധിക്കുമെന്നും കമീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.

ബ്ലോഗിലൂടെയാണ്​ ശ്രീലേഖ നിലപാട്​ വ്യക്തമാക്കിയത്​. പ്രതിഷേധത്തി​​​​െൻറ ഭാഗമായി ഇക്കുറി ആറ്റുകാൽ വിശ്വാസിയായ താൻ പൊങ്കാല അർപ്പിക്കുന്നില്ലെന്നും ഡി.ജി.പി പറഞ്ഞിരുന്നു

Tags:    
News Summary - child right commission take case against kuthiyottam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.