കുട്ടികളെ പൊള്ളലേൽപ്പിച്ചു; പിതാവിനും രണ്ടാനമ്മക്കുമെതിരെ കേസ്

എ​ട​ക്ക​ര (മ​ല​പ്പു​റം): പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ പി​താ​വി​െൻറ പി​ന്തു​ണ​യോ​ടെ ര​ണ്ടാ​ന​മ്മ മ​ർ​ദി​ക്കു​ക​യും പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തി​ൽ എ​ട​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ട​ക്ക​ര പാ​ലേ​മാ​ട് പ​ള്ളി​പ്പ​ടി സ്വ​ദേ​ശി​യാ​യ പ​തി​നൊ​ന്നു​കാ​ര​നും സ​ഹോ​ദ​രി​യു​മാ​ണ് ശാ​രീ​രി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വീ​ട്ടി​ല്‍ ​െവ​ച്ച് ര​ണ്ടാ​ന​മ്മ ചൂ​ര​ല്‍ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ച​ട്ടു​കം പ​ഴു​പ്പി​ച്ച് ര​ണ്ട് കു​ട്ടി​ക​ളു​ടെ​യും വ​ല​ത് കൈ​വെ​ള്ള​യി​ലും ഇ​ട​ത് കൈ​മു​ട്ടി​ന് മു​ക​ളി​ലും പൊ​ള്ളി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ക​ണ്ടു​നി​ന്ന കു​ട്ടി​ക​ളു​ടെ പി​താ​വ് ത​ട​യാ​േ​നാ കു​ട്ടി​ക​ൾ​ക്ക്​ ചി​കി​ത്സ ന​ൽ​കാ​നോ ശ്ര​മി​ച്ചി​ല്ലെ​ന്നാ​ണ്​ പ​രാ​തി.

ചൈ​ല്‍ഡ് ലൈ​ന്‍ ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ വ​ന്ന ഫോ​ണ്‍ കോ​ളി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി എ​ട​ക്ക​ര എ​സ്.​ഐ വി. ​അ​മീ​റ​ലി​ക്ക് റി​പ്പോ​ര്‍ട്ട് കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ് ര​ണ്ടാ​ന​മ്മ​ക്കും പി​താ​വി​നു​മെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്​​റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.