തിരുവനന്തപുരം: ഓൺലൈൻ ഉപയോഗം കൂടിയതോടെ അതുവഴിയുള്ള ഭീഷണികൾക്ക് (സൈബർ ബുള്ളിയിങ്) ഇരയാകുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു. കുട്ടികളും സ്ത്രീകളുമാണ് സൈബര്‍ ബുള്ളിയിങ്ങിെൻറ ഇരകളിലധികവുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഓൺലൈൻ വഴി മോശം സന്ദേശങ്ങൾ അയക്കുക, കുട്ടികളുടെ ചിത്രങ്ങൾക്ക് താഴെ അശ്ലീല കമൻറുകൾ എഴുതുക, അശ്ലീല വിഡിയോകൾ അയക്കുക തുടങ്ങി പല രീതിയിലാണ് സൈബർ പീഡനം നടക്കുന്നത്. ഏറെയും പെൺകുട്ടികൾക്കെതിരെയാണ്.
ഓൺലൈൻ ക്ലാസുകളിൽ ഇത്തരം സാഹചര്യമുണ്ടാകാതിരിക്കാൻ അധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് പൊലീസും സൈബർ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഓൺലൈനിലെ തെറ്റും ശരിയും തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കണം. കുട്ടികൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിലും ആപ്പുകളിലുമുള്ള 'പാരൻറൽ കൺട്രോൾ സെറ്റിങ്സ്' ഉപയോഗിച്ച് സൈബർ ബുള്ളിയിങ്ങിന് തടയിടാമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
ഓൺലൈനിൽ കുട്ടികൾക്ക് കാണാൻ കഴിയുന്ന ഉള്ളടക്കം 'പാരൻറൽ കൺട്രോൾ' വഴി നിയന്ത്രിക്കാനാകും. മിക്ക സമൂഹ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ എന്തൊക്കെ കാണണം, എന്തൊക്കെ സെർച് ചെയ്യണം ഏതൊക്കെ ആപ്പുകൾ/സോഫ്റ്റ്വെയറുകൾ ഉപയോഗിക്കണം എന്നൊക്കെ മാതാപിതാക്കൾക്ക് തീരുമാനിക്കാൻ ഈ സെറ്റിങ്സ് സഹായകമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.