പത്തനംതിട്ട: സി.പി.ഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ സംവരണ മണ്ഡലമായ അടൂരിൽ മത്സരചിത്രം തെളിയുന്നു. കടുത്ത മത്സരത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഒരു പരീക്ഷണത്തിന് ശ്രമിക്കാതെ മൂന്നാമതൊരിക്കൽ കൂടി ചിറ്റയം ഗോപകുമാറിനെ രംഗത്തിറക്കാൻ സി.പി.ഐ നേതൃത്വം തീരുമാനിച്ചത്.
മുൻ എം.പി. ചെങ്ങറ സുേരന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നതാണ്. ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളെ ചൊല്ലി കാര്യമായ തർക്കമില്ലാത്ത മണ്ഡലമാണ് അടൂർ.
അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരന് സീറ്റ് നൽകണെമന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണനെ ഇവിടെ സ്ഥാനാർഥിയാക്കാനാണ് പാർട്ടി നേതൃത്വത്തിെൻറ തീരുമാനം. എൻ.ഡി.എ ആകട്ടെ കോൺഗ്രസിൽനിന്ന് ബി.ജെ.പി യിൽ എത്തിയ അഡ്വ. കെ. പ്രതാപനെ സ്ഥാനാർഥിയാക്കാനും തീരുമാനമെടുത്തു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.