കൊച്ചി: ‘മാപ്പ്... വിഷമിപ്പിച്ചതിന്. മനസ്സ് നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ ശാന്തി തേടി ഒരു യാത്ര പോയതാണ്. ഇപ് പോൾ തിരികെ യാത്ര...’ കാണാതായ എറണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസ് ശനിയാഴ്ച രാവിലെ 10.30ഓടെ ഫേസ്ബുക്കിൽ കുറിച്ചതാണിത് .
കണ്ടെത്തിയെന്ന ആശ്വാസ വാർത്ത കുടുംബത്തിലും സുഹൃത്തുക്കളിലേക്കും എത്തിയ ശേഷമായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ വന്നത്. സുഹൃത്തുക്കൾക്കുമാത്രം കാണാൻ സാധിക്കുന്ന രീതിയിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എല്ലാവരെയും വിഷമിപ്പിച്ചതിന് മാപ്പ് ചോദിക്കുന്നതോടൊപ്പം യഥാർഥ പ്രശ്നത്തിലേക്കുകൂടി വിരൽചൂണ്ടുന്ന തരത്തിലാണ് പോസ്റ്റ്. സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന നൂറിലധികം ആളുകളാണ് ഇതിൽ കമൻറ് ചെയ്തിരിക്കുന്നത്. രാമനാഥപുരം വരെ പോയതായിരുെന്നന്ന് മാത്രമാണ് മാധ്യമങ്ങളോട് അദ്ദേഹം ഫോണിലൂടെ പ്രതികരിച്ചത്.
മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനം മൂലമാണ് നവാസ് നാടുവിടാൻ കാരണമെന്ന് ഭാര്യ ആരിഫ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എ.സി.പി പി.എസ്. സുരേഷുമായി വയർലെസിലൂടെ വാഗ്വാദമുണ്ടായശേഷമാണ് നാടുവിട്ടതെന്നും വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.