സി.ഐ സുനു

കേസുകൾ വ്യാജമെന്ന് ഡി.ജി.പി മുമ്പാകെ വിശദീകരിച്ച് സി.ഐ സുനു

തിരുവനന്തപുരം: തനിക്കെതിരായ ക്രിമിനൽ കേസുകൾ വ്യാജമെന്ന് ബലാത്സംഗമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സി.ഐ പി.ആർ. സുനു. വിഡിയോ കോൺഫറൻസിങ്‌ വഴി സംസ്ഥാന പൊലീസ്‌ മേധാവിക്കു മുന്നിൽ ഹാജരായാണ്‌ സുനു മൊഴി നൽകിയത്‌.

സർവിസിൽനിന്ന്‌ പിരിച്ചുവിടുന്നതിന്റെ ഭാഗമായാണ്‌ പൊലീസ്‌ മേധാവിക്കു മുന്നിൽ ഹിയറിങ്ങിനായി ഹാജരായത്‌. 2010ന്‌ ശേഷം 16 തവണയാണ്‌ സുനു വകുപ്പുതല നടപടികൾക്ക്‌ വിധേയനായത്‌. നടപടിക്രമങ്ങളുടെ ഭാഗമായി നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് നേരത്തേ ഡി.ജി.പി ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല.

ചികിത്സയിലാണെന്നും സമയം നീട്ടിനൽകണമെന്നും കാണിച്ച് ഇ-മെയിൽ അയച്ചിരുന്നു. ഇത് തള്ളിയാണ് ഓൺലൈനായി ഹാജരാകാൻ ഡി.ജി.പി ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറ ആയുർവേദ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് സുനു. അവിടെ നിന്നാണ് ഓൺലൈൻ ഹിയറിങ്ങിൽ പങ്കെടുത്തത്. 

Tags:    
News Summary - CI Sunu explained to the DGP that the cases were fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.