എടവനക്കാട് (കൊച്ചി): ഭാഭ ആണവ ഗവേഷണ കേന്ദ്രം (ബാർക്) മുൻ സീനിയർ സയൻറിഫിക് ഒാഫിസറും സിജി മുൻ ഡയറക്ടറും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. കെ.എം. അബൂബക്കർ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീേട്ടാടെയാണ് അന്ത്യം. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് എറണാകുളം നായരമ്പലം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന ഡോ. കെ.എം. അബൂബക്കർ ശാസ്ത്രത്തെയും മാനവികതയെയും ഒരു കുടക്കീഴിൽ ചേർത്തുനിർത്തിയ വ്യക്തിത്വം കൂടിയായിരുന്നു.
1928 ഡിസംബർ 30ന് എറണാകുളം വൈപ്പിൻ നായരമ്പലത്ത് കോയാലിപ്പറമ്പിൽ മൊയ്തു-ബീവാത്തു ദമ്പതികളുടെ മകനായാണ് ജനനം. ഭാര്യമാർ: പരേതയായ എടവനക്കാട് കിഴക്കേവീട്ടിൽ കുടുംബാംഗം ഐഷ, ഹാജറ (പാലക്കാട്). മക്കൾ: സായ (അബൂദബി), ഡോ. നാസ് (യു.എസ്.എ), ഡോ.ഗുൽനാർ (ബി.എ.ആർ.സി, മുംബൈ). മരുമക്കൾ: അബ്ദുറഹ്മാൻ (അബൂദബി), ഡോ. ഇജാസ് (യു.എസ്.എ), അബ്ദുൽ കരീം (മുംബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.