തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 835 കേസുകൾ. നിയമസഭയിൽ എം.പി അനിൽകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയാണിത്. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് സർക്കരാണ് മറുവശത്ത് കേസുകളുമായി മുന്നോട്ട് പോകുന്നത്. 7, 913 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
2019 ലാണ് പൗരത്വ ഭേദഗതി ബിൽ പാർലമന്റെിൽ പാസാക്കിയത്. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 2019 ഡിസംബർ 10 മുതലാണ് സംസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങിയത്. ഇതിൽ 103 കേസുകൾ ഗുരുതരമായ ക്രിമിനൽ സ്വഭാവമുള്ളവയാണ്. 232 കേസുകൾ ഗുരുതര സ്വഭാവവും ഇല്ലാത്തവയും.
ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത് കോഴിക്കോട് ആണ്. 159 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് റുറൽ- 103, സിറ്റി- 56. മലപ്പുറത്ത് 93 കേസുകളും രജസ്റ്റർ ചെയ്തു. മലപ്പുറം- 93, കണ്ണൂർ സിറ്റി- 54, കണ്ണൂർ റൂറൽ- 39, കേസർകോട് - 18, വയനാട്- 32 എന്നിങ്ങനെയാണ് മലബാറിലെ മറ്റു ജില്ലകളുടെ കണക്ക്.
പാലക്കാട്- 85, തൃശൂർ റൂറൽ- 20, സിറ്റി-66, എറണാകുളം റൂറൽ- 38, സിറ്റി- 17, ഇടുക്കി-17, കോട്ടയം-26, ആലപ്പുഴ-25, പത്തനംതിട്ട്- 16, കൊല്ലം റൂറൽ-29, സിറ്റി- 15, തിരുവനന്തപുരം റൂറൽ- 47, സിറ്റി- 39 എന്നിങ്ങനെയാണ് മറ്റുജില്ലകളിൽ രജസ്റ്റർ ചെയ്ത കേസുകളുടെ കണക്ക്.
2021 ഫെബ്രുവരി 26 ലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 63 കേസുകളിൽ നിരാക്ഷേപ പത്രം നൽകി. ഈ കേസുകൾ പിൻവലിക്കുന്നത് ബന്ധപ്പെട്ട കോടതികളാണ്. കേസുകൾ പിൻവലിക്കുന്നതിന് ഹരജി ലഭിച്ച എല്ലാ ഹരികളിലും കേസ് പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവെന്നും എ.പി അനിൽകുമാറിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.
സംസ്ഥാനത്ത് പൗരത്വം സമരവുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത 573 കേസുകളിൽ ചാർജ് ചീറ്റ് സമർപ്പിച്ചുവെന്ന് പി.ടി.എ റഹീമിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. ചാർജ് സീറ്റ് സമർപ്പിച്ചതിൽ 69 കേസുകൾ പിൻവലിച്ചു. 249 കേസുകൾ റഫർ ചെയ്തു. രജിസ്റ്റർ ചെയ്ത ചാർജ് സമർപ്പിച്ചിട്ടുള്ള കേസുകളിൽ ഒന്നും തന്നെ കാലഹരണപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി മറുപടി. പിഴത്തുക അടച്ചവരെ കേസുകളിൽനിന്ന് ഒഴിവാക്കിയെന്നാണ് പൊലീസ് പറയുന്നത്. മറ്റു കേസുകളിൽ ഇപ്പോഴും പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.