കോട്ടയം: പൗരത്വ നിയമ ഭേദഗതിക്കെതിരെ (സി.എ.എ) നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്തതിൽ ഇനിയും തീർപ്പാകാതെ 195 കേസ്. ഇതുമൂലം പലർക്കും വിദേശയാത്ര, ജോലി എന്നിവ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഏറ്റവുമധികം കേസുകൾ തീർപ്പാകാനുള്ളത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്.
പൊലീസ് കേസുകളാണെങ്കിലും കോടതിയാണ് അന്തിമതീർപ്പ് കൽപിക്കേണ്ടതെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് സർക്കാറും. കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ, മൂന്നര വർഷം കഴിഞ്ഞിട്ടും പല കേസിലും നടപടി ആയിട്ടില്ല. വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത 835 കേസിൽ 640 എണ്ണം തീർപ്പായെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്.
ശേഷിക്കുന്ന 194 കേസ് കോടതിയുടെ പരിഗണനയിലും ഒരു കേസ് അന്വേഷണ ഘട്ടത്തിലുമാണ്. ഇതിൽ 84 കേസിൽ തുടർനടപടികൾ അവസാനിപ്പിക്കാൻ നിരാക്ഷേപപത്രം നൽകിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ശേഷിക്കുന്ന 111 കേസിലാണ് തുടർനടപടിയുണ്ടാകുന്നത്.
തിരുവനന്തപുരം സിറ്റി -39, 8, തിരുവനന്തപുരം റൂറൽ -47, 31. കൊല്ലം സിറ്റി - 15, 8. കൊല്ലം റൂറൽ -47, 5. പത്തനംതിട്ട -16, 6. ആലപ്പുഴ- 25, 22. കോട്ടയം -26, 22. ഇടുക്കി -17, 11 എറണാകുളം സിറ്റി -17, 15. എറണാകുളം റൂറൽ -38, 24. തൃശൂർ സിറ്റി -66, 63. തൃശൂർ റൂറൽ -20,18. പാലക്കാട് -85, 77. മലപ്പുറം -93, 70. കോഴിക്കോട് സിറ്റി -56,48. കോഴിക്കോട് റൂറൽ - 103, 85. കണ്ണൂർ സിറ്റി -54, 50. കണ്ണൂർ റൂറൽ -39, 36. കാസർകോട് -18,14. ആകെ -835, 640.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.