Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ നിയമ ഭേദഗതി...

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; തീർപ്പാകാതെ 195 കേസുകൾ

text_fields
bookmark_border
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; തീർപ്പാകാതെ 195 കേസുകൾ
cancel

കോ​ട്ട​യം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ (സി.​എ.​എ) ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​സ്ഥാ​ന​ത്ത്​ പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ ഇ​നി​യും തീ​ർ​പ്പാ​കാ​തെ 195 കേ​സ്. ഇ​തു​മൂ​ലം പ​ല​ർ​ക്കും വി​ദേ​ശ​യാ​ത്ര, ജോ​ലി എ​ന്നി​വ ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ൾ തീ​ർ​പ്പാ​കാ​നു​ള്ള​ത്​ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ്.

പൊ​ലീ​സ്​ കേ​സു​ക​ളാ​ണെ​ങ്കി​ലും കോ​ട​തി​യാ​ണ്​ അ​ന്തി​മ​തീ​ർ​പ്പ്​ ക​ൽ​പി​ക്കേ​ണ്ട​തെ​ന്ന്​ പ​റ​ഞ്ഞ്​ കൈ​യൊ​ഴി​യു​ക​യാ​ണ്​ സ​ർ​ക്കാ​റും. കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, മൂ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ല കേ​സി​ലും ന​ട​പ​ടി ആ​യി​ട്ടി​ല്ല. വി​വി​ധ ജി​ല്ല​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 835 കേ​സി​ൽ 640 എ​ണ്ണം തീ​ർ​പ്പാ​യെ​ന്നാ​ണ്​ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ശേ​ഷി​ക്കു​ന്ന 194 കേ​സ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലും ഒ​രു കേ​സ്​ അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ലു​മാ​ണ്. ഇ​തി​ൽ 84 കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ നി​രാ​ക്ഷേ​പ​പ​ത്രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ശേ​ഷി​ക്കു​ന്ന 111 കേ​സി​ലാ​ണ്​ തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കു​ന്ന​ത്.

ജി​ല്ല, കേ​സു​ക​ളു​ടെ എ​ണ്ണം, തീ​ർ​പ്പാ​യ കേ​സു​ക​ളു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം സി​റ്റി -39, 8, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ -47, 31. കൊ​ല്ലം സി​റ്റി - 15, 8. കൊ​ല്ലം റൂ​റ​ൽ -47, 5. പ​ത്ത​നം​തി​ട്ട -16, 6. ആ​ല​പ്പു​ഴ- 25, 22. കോ​ട്ട​യം -26, 22. ഇ​ടു​ക്കി -17, 11 എ​റ​ണാ​കു​ളം സി​റ്റി -17, 15. എ​റ​ണാ​കു​ളം റൂ​റ​ൽ -38, 24. തൃ​ശൂ​ർ സി​റ്റി -66, 63. തൃ​ശൂ​ർ റൂ​റ​ൽ -20,18. പാ​ല​ക്കാ​ട്​ -85, 77. മ​ല​പ്പു​റം -93, 70. കോ​ഴി​ക്കോ​ട്​ സി​റ്റി -56,48. കോ​ഴി​ക്കോ​ട്​ റൂ​റ​ൽ - 103, 85. ക​ണ്ണൂ​ർ സി​റ്റി -54, 50. ക​ണ്ണൂ​ർ റൂ​റ​ൽ -39, 36. കാ​സ​ർ​കോ​ട്​​ -18,14. ആ​കെ -835, 640.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citizenship Amendment ActKerala News
News Summary - Citizenship Amendment Act Protest; 195 cases pending
Next Story