കുമരകം: വീടുപണിക്ക് എത്തിച്ച സിമൻറ് ലോറിയിൽനിന്ന് ഇറക്കാൻ ശ്രമിച്ച ഗൃഹനാഥെൻറ കൈ ചുമട്ടുതൊഴിലാളികൾ തല്ലിയൊടിച്ചു. സി.ഐ.ടി.യു പ്രവർത്തകരാണ് മർദിച്ചത്. കുമരകം പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർ ശ്രീകുമാരമംഗലം വായിത്ര ആൻറണിക്കാണ് (51) മർദനേമറ്റത്. കൈയൊടിഞ്ഞ ഇയാളെ മെഡിക്കൽ േകാളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 3.30നാണ് സംഭവം.
ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിനു സമീപത്താണ് ആൻറണിയുടെ വീട്. വീടിെൻറ കോൺക്രീറ്റ് ജോലികൾക്കായി ലോറിയിൽ സിമൻറ് എത്തിച്ചിരുന്നു. ആൻറണിയും മകൻ ജോയലും ചേർന്ന് സിമൻറ് ഇറക്കുകയായിരുന്നു. ഇതിനിടെ സി.ഐ.ടി.യു പ്രവർത്തകർ സ്ഥലത്ത് എത്തി നോക്കുകൂലി ആവശ്യപ്പെട്ടു. ലോഡ് ഇറക്കാൻ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. ഇത് വകവെക്കാതെ ലോഡ് ഇറക്കാൻ ആൻറണി തയാറായതോടെ ക്ഷുഭിതരായ പ്രവർത്തകർ ലോറിയിൽനിന്ന് ആൻറണിയെ വലിച്ചുതാഴെയിട്ടു. താഴെ വീണ ആൻറണിയെ മൂന്നുപേർ ചേർന്ന് ചവിട്ടുകയും മർദിക്കുകയും ചെയ്തതായി മകൻ ജോയൽ കുമരകം പൊലീസിൽ മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.