തിരുവനന്തപുരം: സിവിൽ പൊലീസ് ഒാഫിസർ, വനിത സിവിൽ പൊലീസ് ഒാഫിസർ പരീക്ഷയിൽനിന്ന് പുറത്തായ രണ്ടുലക്ഷത്തോളം ഉദ്യോഗാർഥികൾക്കായി വീണ്ടും ജാലകം തുറന്നിട്ട് പി.എസ്.സി.
കൺഫർമേഷൻ നൽകാത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാതെ പോവുമായിരുന്ന 1,96,287 ഉദ്യോഗാർഥികൾക്കായി മേയ് 11 രാത്രി 11.59 വരെ അവസരം നൽകാൻ പി.എസ്.സി തീരുമാനിച്ചു. സിവിൽ പൊലീസ് ഒാഫിസർ തസ്തികകളിലെ നിയമനത്തിന് അപേക്ഷിച്ച രണ്ടുലക്ഷത്തോളം പേർക്ക് പരീക്ഷയെഴുതാൻ കഴിയില്ലെന്ന ‘മാധ്യമം’ വാർത്തയെ തുടർന്ന് അടിയന്തര പി.എസ്.സി യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
കൺഫർമേഷൻ സമ്പ്രദായം (പരീക്ഷയെഴുതുന്നുവെന്ന് ഉറപ്പുനൽകൽ) പരിഷ്കാരം നടപ്പാക്കിയയുടൻ ഇത്രയും പേർ ഒറ്റയടിക്ക് പുറത്താവുന്ന സ്ഥിതിയുണ്ടായത് തെറ്റായ സന്ദേശം നൽകുമെന്ന് യോഗം വിലയിരുത്തി. അതിനാൽ, മേയ് ആറിന് അവസാനിപ്പിച്ച കൺഫർമേഷൻ അവസരം 11വരെ നീട്ടാനും ചൊവ്വാഴ്ച തന്നെ ലിങ്ക് തുറക്കാനും തീരുമാനിച്ചു. ഒേട്ടറെ പേർക്ക് കൺഫർമേഷൻ നൽകാൻ കഴിഞ്ഞില്ലെന്ന പരാതി ലഭിച്ചതായി ചെയർമാൻ യോഗത്തിൽ അറിയിച്ചു.
പുതുതായി കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 12 ഉച്ചമുതൽ പരീക്ഷാതീയതി വരെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കൺഫർമേഷൻ നൽകാൻ ഇനിയൊരവസരം നൽകില്ലെന്നും യോഗം തീരുമാനിച്ചു. വിവരങ്ങൾ ഉദ്യോഗാർഥികളുടെ െപ്രാഫൈൽ വഴി നൽകി.
സംസ്ഥാനത്ത് 6,60,000 പേരാണ് സിവിൽ പൊലീസ് ഒാഫിസർ, വനിത സിവിൽ പൊലീസ് ഒാഫിസർ തസ്തികക്ക് അപേക്ഷിച്ചത്. ഇതിൽ 4,63,713 പേർ മാത്രമാണ് പി.എസ്.സി വെബ്സൈറ്റിൽ പ്രവേശിച്ച് മേയ് ആറിനകം കൺഫർമേഷൻ നൽകിയത്. 1,96,287 പേർ നിശ്ചിത സമയത്തിനകം കൺഫർമേഷൻ നൽകിയില്ല.
ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും എസ്.എം.എസ് ആയും വിവരം നൽകിയിട്ടും ഇത്രയും പേർ കൺഫർമേഷൻ നൽകാതിരുന്നതിെൻറ കാരണവും അവ്യക്തമാണ്. പൊലീസ് കോൺസ്റ്റബിൾ പോലുള്ള തസ്തികക്ക് മുൻകാലങ്ങളിൽ ഇത്രയും പേർ പരീക്ഷക്ക് വരാത്ത അവസ്ഥയുമുണ്ടായിട്ടില്ല.
പരീക്ഷക്ക് അപേക്ഷിക്കുകയും ഹാജരാകാതിരിക്കുകയും ചെയ്യുന്നവരെ പുറത്താക്കുക ലക്ഷ്യമിട്ടാണ് പി.എസ്.സി കൺഫർമേഷൻ രീതി നടപ്പാക്കിയത്. പരീക്ഷക്ക് ഹാജരാകാതിരിക്കുക വഴി പി.എസ്.സിക്ക് കോടികളുടെ നഷ്ടമാണുണ്ടാക്കുന്നത്.
ആഗസ്റ്റ് 15മുതൽ പരിഷ്കാരം നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, സിവിൽ പൊലീസ് ഒാഫിസർ പരീക്ഷക്ക് പി.എസ്.സി വെബ്സൈറ്റിൽ കയറി കൂട്ടത്തോടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്ത് ഒരേ പരീക്ഷാഹാളും അടുത്തടുത്ത രജിസ്റ്റർ നമ്പറും തരപ്പെടുത്തി തട്ടിപ്പ് നടത്തുെവന്നത് പുറത്തായതോടെ പരിഷ്കാരം ഉടൻ നടപ്പാക്കാൻ നിർബന്ധിതമായി.
മേയ് ആറിന് മുമ്പ് ജനറേറ്റ് ചെയ്ത 2,32,000 ഹാൾടിക്കറ്റുകൾ റദ്ദാക്കിയും ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യൽ രീതി നിർത്തലാക്കിയുമാണ് കൺഫർമേഷൻ രീതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.