കൽപറ്റ: ആദിവാസി ഭൂസമര നായിക സി.കെ. ജാനു ഇത്തവണ മത്സരിക്കുമോ? അതേക്കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ലെന്നും കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ കുറേ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞെന്നും ഇപ്പോൾ ആത്മകഥ പൂർത്തിയാക്കുന്ന തിരക്കിലാണെന്നും ജാനു.
ഗോത്രമഹാസഭ അധ്യക്ഷയായ ജാനു 2016ൽ എൻ.ഡി.എ സ്ഥാനാർഥിയായി സുൽത്താൻ ബത്തേരിയിൽ മത്സരിച്ചിരുന്നു. 27,920 വോട്ടു നേടി. ബേത്തരിയിൽ ഇരുമുന്നണികളെയും അമ്പരപ്പിച്ച ജാനുവിെൻറ ജനാധിപത്യ രാഷ്ട്രീയ പാർട്ടി ഇപ്പോൾ എൻ.ഡി.എയിൽ ഇല്ല. എൻ.ഡി.എ നേതാക്കൾ വാക്കുപാലിച്ചില്ല. ഗോത്രമഹാസഭ ഇത്തവണ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. ബത്തേരിയിൽ നല്ല മത്സരമാണ് കാഴ്ചവെച്ചത്. അതിൽ സംതൃപ്തിയുണ്ട് -ജാനു പറഞ്ഞു. 2004ൽ ഇടുക്കി ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ കിട്ടിയത്11,628 വോട്ട് .
വയനാട് തിരുനെല്ലി പനവല്ലി മിച്ചഭൂമി കോളനിയിലാണ് താമസം. കോവിഡ് പ്രതിസന്ധിയിൽ വലിയ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയത്.
അടിമതൊഴിലാളികളുടെ മകളായ ഞാനും കുട്ടിക്കാലത്ത് അടിമയായിരുന്നു. 50 പൈസക്ക് വയലിൽ പണിയെടുത്ത അനുഭവം ഉണ്ട്. എല്ലാം എഴുതുന്നുണ്ട്.
ഛത്തിന്ഗഢ് ബിലാസ്പുർ ഓർഫനേജിൽ നിന്നാണ് മോളെ കിട്ടിയത്. ഇപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഇനി മോൾക്കു വേണ്ടി ജീവിക്കുക എന്നത് എെൻറ ഉത്തരവാദിത്തമാണ്.
വേദനയും ദുരിതവും സംഘർഷവും അടിമത്വവും നിറഞ്ഞ ജീവിതമാണ് ആത്മകഥയിൽ പറയുന്നത്. വർഷങ്ങളായി ഡയറിക്കുറിപ്പുകൾ സൂക്ഷിച്ചിരുന്നു. എന്നാൽ പൊലീസ് വീട് റെയ്ഡ് ചെയ്ത് അതെല്ലാം നശിപ്പിച്ചു.
പൊലീസ് ക്രൂരതക്കു മുന്നിൽപോലും കരഞ്ഞിട്ടില്ല. എന്നാൽ ലോക്ഡൗണിലെ ഒറ്റെപ്പടലിൽ പലപ്പോഴും കണ്ണുനിറഞ്ഞിട്ടുണ്ട്. ഓർമകൾ മായുംമുമ്പ് അതെല്ലാം കടലാസിൽ പകർത്തണം. തെരഞ്ഞെടുപ്പ് കാലത്ത് ഇനി ഓടിനടക്കാനില്ല. ജാനു നയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.