തിരുവനന്തപുരം: ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് ഒഴിവാക്കിയതിൽ വേദനയുണ്ടെന്ന് സി.കെ നാണു എം.എൽ.എ. പാർട്ടിയെ മോശമാക്കിയിട്ടില്ല. കമ്മിറ്റി പിരിച്ചുവിട്ടത് എന്തിനെന്ന് ബോധ്യപ്പെടുത്തണം. മാത്യു ടി. തോമസ് ആഗ്രഹിച്ചിരുന്നെങ്കിൽ അധ്യക്ഷനാക്കാമായിരുന്നുവെന്നും സി.കെ നാണു മാധ്യമങ്ങളോട് പറഞ്ഞു.
ജനതാദൾ എസ് സംസ്ഥാന ഘടകത്തിൽ ആഭ്യന്തരകലഹം മൂർച്ഛിച്ചതോടെയാണ് സംസ്ഥാന നേതൃത്വത്തെ തന്നെ ദേശീയ നേതൃത്വം പിരിച്ചുവിട്ടത്. സംസ്ഥാന പ്രസിഡൻറ് സി.കെ. നാണുവിനെ മാറ്റി മാത്യു ടി. തോമസിന്റെ നേതൃത്വത്തിൽ താൽകാലിക കമ്മിറ്റിയെ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ നിയമിക്കുകയും ചെയ്തു.
കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സി.കെ. നാണു അടക്കം നടത്തിയ നീക്കത്തിനൊടുവിലാണ് മാത്യു ടി. തോമസിന് സംസ്ഥാന പ്രസിഡൻറ് സ്ഥാനവും മന്ത്രി പദവിയും നഷ്ടമായത്. നാണു പ്രസിഡൻറായി. കൃഷ്ണൻകുട്ടി മന്ത്രിയും. പ്രായാധിക്യം സംഘടനയെ മുന്നോട്ടു നയിക്കുന്നതിൽ പ്രതിഫലിച്ചപ്പോഴും കൃഷ്ണൻകുട്ടിയുടെ പിന്തുണ നാണുവിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.