ലീഗിനെ ചൊല്ലി ബി.ജെ.പിയിൽ പോര്​


ബി​ജു ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: മു​സ്​​ലിം ലീ​ഗി​നെ ചൊ​ല്ലി ബി.​ജെ.​പി​യി​ൽ ത​ർ​ക്കം. സം​സ്ഥാ​ന​നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ്​ നി​ൽ​ക്കു​ന്ന ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ശോ​ഭാ സു​രേ​ന്ദ്ര​ൻ ലീ​ഗി​നെ ബി.​ജെ.​പി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ക്ഷ​ണി​ച്ച്​ തു​ട​ങ്ങി​െ​വ​ച്ച വി​വാ​ദ​മാ​ണ്​ പാ​ർ​ട്ടി​യി​ലെ ഗ്രൂ​പ്​ പോ​ര്​ മ​റ​നീ​ക്കു​ന്ന നി​ല​യി​ലേ​ക്ക്​ എ​ത്തി​യ​ത്.

ശോ​ഭ​യെ പി​ന്തു​ണ​ച്ച്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി. ലീ​ഗി​നെ ക്ഷ​ണി​ച്ച ശോ​ഭാ സു​രേ​ന്ദ്ര​ൻ ശ​നി​യാ​ഴ്​​ച വി​ജ​യ​യാ​ത്ര വേ​ദി​യി​ലും അ​ത്​ ആ​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ്​ ത​ർ​ക്കം രൂ​ക്ഷ​മാ​യ​ത്. ശോ​ഭ​യും സം​സ്ഥാ​ന നേ​തൃ​ത്വ​വും ത​മ്മി​ലെ പോ​ര് കൂ​ടു​ത​ല്‍ വ​ഷ​ളാ​വു​ക​യും ചെ​യ്​​തു. പി.​എ​സ്.​സി നി​യ​മ​ന നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​റെ ക​ണ്ട്​ നി​വേ​ദ​നം ന​ൽ​കി​യും ശോ​ഭ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചി​രു​ന്നു. താ​ന്‍ പ​റ​ഞ്ഞ​ത് ബി.​ജെ.​പി നി​ല​പാ​ടാ​ണെ​ന്നാ​ണ്​ വി​ജ​യ​യാ​ത്ര​യു​ടെ വേ​ദി​യി​ല്‍ ശോ​ഭ ആ​വ​ർ​ത്തി​ച്ച​ത്. വ​ർ​ഗീ​യ നി​ല​പാ​ട് തി​രു​ത്തി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​യ​ങ്ങ​ൾ സ്വീ​കാ​ര്യ​മെ​ന്ന് പ​റ​ഞ്ഞാ​ൽ ലീ​ഗി​നെ​യും ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ദ​ർ​ശ​ന​മാ​ണ് ബി.​ജെ.​പി​യു​ടെ മു​ഖ​മു​ദ്ര​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സു​രേ​ന്ദ്ര​നാ​ക​െ​ട്ട ലീ​ഗി​നെ ഉ​ൾ​ക്കൊ​ള്ളു​ന്ന കാ​ര്യം ത​ള്ളി. ലീ​ഗ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ര്‍ഗീ​യ​ക​ക്ഷി​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ആ​ർ​ക്ക്​ മു​ന്നി​ലും ബി.​ജെ.​പി വാ​തി​ൽ കൊ​ട്ടി​യ​ട​ച്ചി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ശോ​ഭ​യെ പി​ന്തു​ണ​ച്ച്​ രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ സു​രേ​ന്ദ്ര​ൻ നി​ല​പാ​ട്​ മ​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ലീ​ഗി​ലു​ള്ള​വ​ര്‍ക്ക് പാ​ര്‍ട്ടി വി​ട്ട് ബി.​ജെ.​പി​യി​ലേ​ക്ക്​ വ​രാം. ലീ​ഗ് അ​വ​രു​ടെ ന​യം പൂ​ര്‍ണ​മാ​യി ഉ​പേ​ക്ഷി​ച്ച് വ​രു​െ​ന്ന​ങ്കി​ല്‍ സ്വാ​ഗ​തം. മു​സ്‌​ലിം​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍ക്ക് അം​ഗ​ത്വം കൊ​ടു​ക്കു​ക പോ​ലും ചെ​യ്യാ​ത്ത പാ​ര്‍ട്ടി മ​തേ​ത​ര പാ​ര്‍ട്ടി​യാ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു. നേ​തൃ​ത്വ​ത്തി​െൻറ മു​സ്​​ലിം​വി​രു​ദ്ധ നി​ല​പാ​ടി​ൽ ബി.​ജെ.​പി​ക്കു​ള്ളി​ൽ അ​തൃ​പ്​​തി​യു​ണ്ട്. 

Tags:    
News Summary - clash in bjp in the name of indian union muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.