പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാർക്കറ്റിൽ വ്യാഴാഴ്ച രാവിലെ എസ്.ടി.യു - സി.ഐ.ടി.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കൂളിക്കണ്ടി മുജീബ്, വി.പി. അഷ്റഫ്, നിയാസ് കക്കാട് എന്നിവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മറ്റുള്ളവർ പേരാമ്പ്ര താലൂക്കാശുപത്രിയിലാണ് ചികിത്സയിലുള്ളത്.
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഘർഷം. പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ എസ്.ടി.യു നേതൃത്വത്തിൽ സംയുക്ത മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിലാണ് കച്ചവടം നടത്തുന്നത്. എന്നാൽ സി.ഐ.ടി.യു പ്രവർത്തകരായ കുറച്ചു പേർ രാവിലെ ഗുഡ്സ് ഓട്ടോറിക്ഷയിൽ മത്സ്യവുമായി മാർക്കറ്റിലെത്തിയത് നിലവിലുള്ള തൊഴിലാളികൾ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും സി.ഐ.ടി.യുവിന് പിൻതുണയുമായി എത്തിയിരുന്നു. സംഘർഷത്തിൽ ഇരു വിഭാഗത്തിൽപെട്ടവർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പേരാമ്പ്ര ടൗണിൽ ഹർത്താൽ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.