Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേരാമ്പ്ര മത്സ്യ...

പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ സംഘർഷം: പത്തോളം പേർക്ക് പരിക്ക്

text_fields
bookmark_border
പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ സംഘർഷം: പത്തോളം പേർക്ക് പരിക്ക്
cancel

പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാർക്കറ്റിൽ വ്യാഴാഴ്​ച രാവിലെ എസ്.ടി.യു - സി.ഐ.ടി.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കൂളിക്കണ്ടി മുജീബ്, വി.പി. അഷ്റഫ്, നിയാസ് കക്കാട് എന്നിവർ കോഴിക്കോട്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മറ്റുള്ളവർ പേരാമ്പ്ര താലൂക്കാശുപത്രിയിലാണ് ചികിത്സയിലുള്ളത്.

വ്യാഴാഴ്​ച രാവിലെ ഏഴ്​ മണിയോടെയായിരുന്നു സംഘർഷം. പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ എസ്.ടി.യു നേതൃത്വത്തിൽ സംയുക്ത മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിലാണ് കച്ചവടം നടത്തുന്നത്. എന്നാൽ സി.ഐ.ടി.യു പ്രവർത്തകരായ കുറച്ചു പേർ രാവിലെ ഗുഡ്സ് ഓട്ടോറിക്ഷയിൽ മത്സ്യവുമായി മാർക്കറ്റിലെത്തിയത്​ നിലവിലുള്ള തൊഴിലാളികൾ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.

സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും സി.ഐ.ടി.യുവിന് പിൻതുണയുമായി എത്തിയിരുന്നു. സംഘർഷത്തിൽ ഇരു വിഭാഗത്തിൽപെട്ടവർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പേരാമ്പ്ര ടൗണിൽ ഹർത്താൽ നടത്തുകയാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political clashperambra fish market
Next Story