തിരുവല്ലയിൽ കോൺഗ്രസ് യോഗത്തിൽ സംഘർഷം; പ്രവർത്തകർ ഏറ്റുമുട്ടി

തിരുവല്ല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രാവിലെ 11ന് തിരുവല്ല വൈ.എം.സി.എ ഹാളിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്.

ഏതാനും ദിവസം മുമ്പ് എ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ തിരുവല്ല സൗത്ത് ബ്ലോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ, വിഭാഗീയ പ്രവർത്തനത്തെ തുടർന്ന് മൂന്നു ദിവസത്തിനകം ഡി.സി.സി നേതൃത്വം ഇടപെട്ട് പിരിച്ചുവിടുകയും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഈ സാഹചര്യം വിശദീകരിക്കാനാണ് ഡി.സി.സി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി അടക്കമുള്ള നേതാക്കൾ യോഗം ചേർന്നത്. യോഗം നടക്കുന്നതിനിടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

വാക്കുതർക്കത്തിന് പിന്നാലെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി. 

Tags:    
News Summary - Clashes at Congress meeting in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.