തിരുവനന്തപുരം: എൻ.സി.പിയിലെ ആഭ്യന്തരകലഹം രൂക്ഷമാക്കി എ.കെ. ശശീന്ദ്രെനതിരായ നിലപാട് എതിർ വിഭാഗം ശക്തമാക്കി. ഗ്രൂപ് യോഗം വിളിച്ച ശശീന്ദ്രനെതിരെ കർക്കശ നിലപാട് സ്വീകരിച്ച്, അദ്ദേഹത്തിെൻറ നിയമസഭ സീറ്റിനെ തർക്ക വിഷയമാക്കാനും മാണി സി. കാപ്പൻ വിഭാഗം കരുനീക്കം തുടങ്ങി. അതിനിടെ എൻ.സി.പിയുടെ നിയമസഭ സീറ്റിനെ ചൊല്ലി പാർട്ടിയിലും എൽ.ഡി.എഫിലുമുള്ള തർക്കം പരിഹരിക്കാനുള്ള ദേശീയ പ്രസിഡൻറ് ശരത് പവാറിെൻറ വരവ് നീളുമെന്ന് ഉറപ്പായി. ജനുവരി 23ന് നെടുമ്പാശേരിയിൽ ചേരാൻ തീരുമാനിച്ച സംസ്ഥാന നിർവാഹക സമിതി പവാറിെൻറ അസൗകര്യം കാരണം മാറ്റിവെച്ചു.
ശിവസേന സ്ഥാപക നേതാവ് ബാൽതാക്കറെയുടെ ജന്മവാർഷികം 23ന് മുംബൈയിൽ വലിയ തോതിൽ ആഘോഷിക്കുകയാണ്. ഇതിൽ പെങ്കടുക്കാനുള്ളതിനാലാണ് കേരളയാത്ര പവാർ നീട്ടിയതെന്ന് നേതൃത്വം പറയുന്നു. ഇതിനിടെയാണ് പാർട്ടിയിലെ ഭിന്നത കൂടുതൽ മൂർച്ഛിച്ചത്. എൽ.ഡി.എഫിൽ തുടരണമെന്ന് നിലപാടുള്ള എ.കെ. ശശീന്ദ്രൻ പക്ഷം അദ്ദേഹത്തിെൻറ മന്ത്രി വസതിയിൽ കഴിഞ്ഞ ദിവസം ഗ്രൂപ് യോഗം വിളിച്ചിരുന്നു. ഇതിൽ കടുത്ത അതൃപ്തിയാണ് സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ, മാണി സി. കാപ്പൻ പക്ഷത്തിനുള്ളത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പവാർ വരുമെന്നറിയിച്ചതിന് ശേഷവും ശശീന്ദ്രൻ ഗ്രൂപ് യോഗം വിളിച്ചത് കടുത്ത അച്ചടക്കലംഘനമെന്ന നിലപാടിലാണവർ. ഇക്കാര്യം പവാറിെൻറ ശ്രദ്ധയിൽപെടുത്താനും തീരുമാനിച്ചു.
പത്ത് ജില്ല പ്രസിഡൻറുമാർ യോഗത്തിൽ പെങ്കടുെത്തന്ന ശശീന്ദ്രൻ വിഭാഗത്തിെൻറ അവകാശവാദത്തിൽ കഴമ്പില്ലെന്നും നാലഞ്ച് പേരിൽ കൂടുതൽ പെങ്കടുത്തില്ലെന്നും മാണി കാപ്പൻ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
പാർട്ടി മത്സരിച്ച നാല് സീറ്റുകളും േവണമെന്ന് മാത്രമാണ് തങ്ങൾ ആവശ്യപ്പെട്ടത്. മുന്നണി വിടുമെന്ന് ആരും പറഞ്ഞില്ല. പക്ഷേ, പാലാ സീറ്റ് കൊടുക്കുന്നതിൽ പ്രശ്നമില്ലെന്ന സൂചന നൽകി ശശീന്ദ്രനാണ് പ്രശ്നം വഷളാക്കിയത്. പാലായിൽ തോറ്റ ജോസ് കെ. മാണി വിഭാഗത്തിന് ആ സീറ്റ് കൊടുക്കണമെന്ന് പറയുന്ന ശശീന്ദ്രൻ ഏലത്തൂർ സീറ്റ് രണ്ട് തവണയും അവിടെ യു.ഡി.എഫിൽ നിന്ന് മത്സരിച്ച എൽ.ജെ.ഡിക്ക് വിട്ടുകൊടുക്കെട്ടയെന്നും അവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.