നടരാജപിള്ളയെ അപമാനിച്ച മുഖ്യമന്ത്രി മാപ്പു പറയണം –വി.എം സുധീരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയു​ടെ അനാവശ്യ പരാമർശത്തിൽ വേദനിക്കുന്ന മുൻ എം.പി നടരാജപിള്ളയു​െട കുടുംബത്തോടും സമൂഹത്തോടും പിണറായി വിജയൻ മാപ്പു പറയണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ. രാജ്യസ്വാതന്ത്ര്യത്തിന്​ വേണ്ടി ത്യാഗം സഹിച്ചയാളാണ്​ നടരാജപിള്ള. ദിവാൻ ഭരണത്തിനെതിരെ അദ്ദേഹം ശക്​തമായ നിലപാടെടുത്തു. മുഖ്യമന്ത്രി നടത്തിയ പരാമർശം ലോ അക്കാദമി മാനേജ്​മ​െൻറിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ ഉണ്ടായതാണെന്നും സുധീരൻ ആ​േരാപിച്ചു.

സർ സി.പി നടരാജപിള്ളയിൽ നിന്ന്​ കണ്ടുകെട്ടിയ ഭൂമിയിലാണ്​ ഇപ്പോൾ ലോ അക്കാദമി നിലനിൽക്കുന്നത്​. ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ക്രമക്കേടുകൾ നടത്തുന്ന ഇൗ സ്​ഥാപനം എന്തിനാണെന്നും സുധീരൻ ​േചാദിച്ചു. നടരാജപിള്ളയുടെ മകൻ വെങ്കിടേശി​​െൻറ വീട്​ സന്ദർശിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു സുധീരൻ.

'മനോമണിയം സുന്ദരനാർ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത തമിഴ് പണ്ഡിതനും അധ്യാപകനുമായിരുന്ന പ്രഫ. പി. സുന്ദരംപിള്ളയുടെ ഏക മകനും കോൺഗ്രസ് നേതാവുമായ പി.എസ് നടരാജപിള്ളയുടെ മകനാണ് വെങ്കിടേശൻ. ഒരു കാലത്ത് സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 11 ഏക്കർ 41 സെന്‍റ് ഭൂമിയാണ് 1968ൽ ലോ അക്കാദമിക്ക് മൂന്ന് വർഷത്തേക്ക് പാട്ടത്തിനു സംസ്ഥാന സർക്കാർ നൽകിയത്.

സ്വത്വന്ത്ര്യം കിട്ടിയ ശേഷം പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയിൽ 1954--55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. 1962ൽ തിരുവനന്തപുരത്ത് നിന്നും പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നടരാജപിള്ള എം.പിയായിരിക്കുമ്പോൾ 1966ലാണ് മരണമടഞ്ഞത്. രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ പിതാവ് സുന്ദരംപിള്ളയിൽ നിന്ന് നടരാജപിള്ളക്ക് ലഭിച്ച ഭൂമി സർക്കാർ കണ്ടുക്കെട്ടുകയായിരുന്നു.

Tags:    
News Summary - CM apologize for insulting natarajapillai - v m sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.