കണ്ണൂർ: പാലത്തായി പീഡനക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ആരോപണം സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നാലാം ക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെതിരെ പോക്സോ വകുപ്പ് ഒഴിവാക്കിയതും പ്രതിക്ക് ജാമ്യം ലഭിച്ചതും സംബന്ധിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു മുഖ്യമന്ത്രി നേരത്തേ നടത്തിയ പ്രതികരണം.
എന്നാൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പീഡനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയോ എന്നത് സർക്കാർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അേന്വഷണം പ്രഖ്യാപിച്ചത്. സംഭവത്തെക്കുറിച്ച് നാട്ടിൽവ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇതുസംബന്ധിച്ച സംഭവവികാസങ്ങൾ പരിശോധിക്കും -മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, പാലത്തായി കേസിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയെ തള്ളി സി.പി.എം കണ്ണൂർ ജില്ല നേതൃത്വം രംഗത്തെത്തി. പൊലീസിന് വീഴ്ച പറ്റിയെന്ന് തീവ്രവാദികളും രാഷ്ട്രീയ എതിരാളികളും നടത്തുന്ന പ്രചാരണം തള്ളിക്കളയണമെന്ന് ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. പീഡനക്കേസുകളില്‍ കോടതികളില്‍ നിന്നും ജാമ്യം ലഭിക്കുന്നത് ആദ്യത്തെ സംഭവമല്ല. പ്രതി ഒരിക്കലും രക്ഷപ്പെട്ടുകൂട. ഇപ്പോള്‍ ഭാഗികമായ കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. പോക്സോ വകുപ്പ് അടക്കം ചേര്‍ത്ത് വീണ്ടും കുറ്റപത്രം സമര്പ്പിക്കുമെന്ന്കു റ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.