ശശീന്ദ്രനെ ന്യായീകരിച്ച്​ മുഖ്യമന്ത്രി; അടിയന്തര പ്രമേയത്തിന്​ അനുമതിയില്ല

തിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ.ശശീന്ദ്രനെ ന്യായീകരിച്ച്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്​നത്തിലാണ്​ ശശീന്ദ്രൻ ഇടപ്പെട്ടതെന്ന്​ മുഖ്യമന്ത്രി  പറഞ്ഞു.

കേസ്​ ദുർബലപ്പെടുത്തണമെന്ന ഉദ്ദേശം മന്ത്രിക്കുണ്ടായിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്​തിട്ടില്ല. പരാതിക്കാരിക്ക്​ പൂർണ സംരക്ഷണം ഒരുക്കും. പൊലീസ്​ കേസിൽ അന്വേഷണം നടത്തുന്നുണ്ട്​. സംഭവത്തിൽ പൊലീസിന്​ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡി.ജി.പി​ പരിശോധിക്കും. സഭനിർത്തിവെച്ച്​ ഫോൺവിളി വിവാദം ചർച്ച ചെയ്യേണ്ട ആവശ്യ​മില്ലെന്നും അദ്ദേഹം പറഞ്ഞു.

ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺവിളി വിവാദത്തിൽ യു.ഡി.എഫ്​ അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകിയിരുന്നു. പി.സി വിഷ്​ണുനാഥാണ്​ നോട്ടീസ്​ നൽകിയത്​. അടിയന്തര പ്രമേയത്തിന്​ അനുമതി നിഷേധിച്ചതിനെ തുടർന്ന്​ പ്രതിപക്ഷം ഇറങ്ങിപ്പോയി.

Tags:    
News Summary - CM justifies Saseendran; Urgent resolution is not allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.