 എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ടം മത്സരത്തി​െന്‍റ വിശേഷങ്ങൾ കുവൈത്തിലുള്ള അമ്മയുമായി വിഡിയോ കാളിലൂടെ പങ്കുവെക്കുന്ന ശ്രീനന്ദയും നൃത്താധ്യാപിക രമ്യഹരീഷും

മണലാരണ്യത്തിൽ മനമുരുകി ഒരമ്മ, സ്നേഹ കസവായി ടീച്ചറമ്മ

അ​ച്ഛ​ൻ ബാ​ബു വ​ർ​ക് ഷോ​പ്പി​​െൻറ പെ​യി​ൻറിങ് ജോ​ലി ചെ​യ്ത് കി​ട്ടു​ന്ന തു​ച്ഛ വ​രു​മാ​ന​ത്തി​ൽ ശ്രീ​ന​ന്ദ​യു​ടെ​യും ചേ​ട്ട​ൻ ആ​ദി​ത്യ​​െന്‍റയും പ​ഠ​നം വെ​ല്ലു​വി​ളി ആ​യ​പ്പോ​ഴാ​ണ് അ​മ്മ പ്ര​വാ​സി​യാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​യു​ടെ വീ​ട്ടി​ലെ ജോ​ലി​ക്കി​ട​യി​ൽ 10 മി​നി​റ്റ് പ്ര​ത്യേ​കം ചോ​ദി​ച്ചു വാ​ങ്ങി ശ്രീ​ദേ​വി നാ​ട്ടി​ലേ​ക്ക് വി​ളി​ച്ചു, മോ​ഹി​നി​യാ​യി മ​ക​ൾ വേ​ദി​യി​ൽ നി​റ​ഞ്ഞാ​ടു​ന്ന​ത് ക​ണ്ടു, ക​ൺ നി​റ​ഞ്ഞു. ഒ​ന്ന് പു​ണ​രാ​നാ​കു​ന്നി​ല്ല​ല്ലോ എ​ന്ന വ്യ​ഥ​യി​ൽ മാ​തൃ​ഹൃ​ദ​യം തേ​ങ്ങു​ന്ന​ത് മ​ന​സി​ലാ​ക്കി മ​ക​ളാ​യ ശ്രീ​ന​ന്ദ​യു​ടെ മു​ഖ​വും വാ​ടി. ക​ര​യാ​ൻ വെ​മ്പി നി​ന്ന മി​ടു​ക്കി​യെ ചേ​ർ​ത്ത​ണ​ച്ച് 'മോ​ൾ ന​ന്നാ​യി ക​ളി​ച്ചു, വി​ഷ​മ​മൊ​ന്നും വേ​ണ്ടാ​ട്ടോ' എ​ന്ന് പ​റ​യാ​ൻ മ​റ്റൊ​രു അ​മ്മ​യും അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. അ​മ്മ​യെ പോ​ലെ സ്നേ​ഹി​ക്കു​ന്ന ടീ​ച്ച​റ​മ്മ. എ​ച്ച്.​എ​സ്.​എ​സ് വി​ഭാ​ഗം മോ​ഹി​നി​യാ​ട്ടം വേ​ദി​യി​ലാ​ണ് മ​ണ​ലാ​ര​ണ്യ​ത്തി​ൽ നി​ന്ന് മ​ക​ൾ​ക്കാ​യി അ​മ്മ​യു​ടെ വി​ളി​യെ​ത്തി​യ​ത്. ഇ​ടു​ക്കി കു​മാ​ര​മം​ഗ​ലം എം.​കെ.​എ​ൻ.​എം എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് വ​ൺ​കാ​രി ശ്രീ​ന​ന്ദ ബാ​ബു​വി​ന്‍റെ മ​ത്സ​ര വേ​ദി​ക​ളി​ൽ അ​മ്മ​യാ​യി​രു​ന്നു കൂ​ട്ട്. തൊ​ടു​പു​ഴ മ​ട​ക്ക​ത്താ​നം തേ​വ​രു​പാ​റ​യി​ൽ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന്‍റെ പ്രാ​രാ​ബ്ധം ശ്രീ​ദേ​വി​യെ ഒ​രു മാ​സം മു​മ്പാ​ണ് കു​വൈ​റ്റി​ൽ എ​ത്തി​ച്ച​ത്. അ​ച്ഛ​ൻ ബാ​ബു വ​ർ​ക് ഷോ​പ്പി​ന്‍റെ പെ​യി​ന്‍റി​ങ് ജോ​ലി ചെ​യ്ത് കി​ട്ടു​ന്ന തു​ച്ഛ വ​രു​മാ​ന​ത്തി​ൽ ശ്രീ​ന​ന്ദ​യു​ടെ​യും ചേ​ട്ട​ൻ ആ​ദി​ത്യ​ന്‍റെ​യും പ​ഠ​നം വെ​ല്ലു​വി​ളി ആ​യ​പ്പോ​ഴാ​ണ് അ​മ്മ പ്ര​വാ​സി​യാ​യ​ത്. അ​മ്മ കൂ​ടെ​യി​ല്ലാ​ത്ത സ​ങ്ക​ടം ശ്രീ​ന​ന്ദ​യെ അ​റി​യി​ക്കാ​തെ നൃ​ത്താ​ധ്യാ​പി​ക ര​മ്യ ഹ​രീ​ഷ് ആ​ണ് കൂ​ടെ നി​ൽ​ക്കു​ന്ന​ത്. മൂ​ന്ന​ര വ​യ​സി​ൽ തു​ട​ങ്ങി​യ നൃ​ത്ത​പ​ഠ​ന​മാ​ണ്. നൃ​ത്തം പ​ഠി​പ്പി​ക്കാ​ൻ പ​ണ​മൊ​ന്നും ര​മ്യ വാ​ങ്ങാ​റി​ല്ല. സം​സ്ഥാ​ന​ത്ത് ക​ളി​ക്കാ​നു​ള്ള ക​സ​വ് കു​പ്പാ​യ​വും ടീ​ച്ച​റ​മ്മ​യു​ടെ വ​ക ത​ന്നെ.

അ​മ്മ​യു​ടെ ആ​ദ്യ ശ​മ്പ​ള​ത്തി​ൽ നി​ന്ന് പ​ണ​മെ​ടു​ത്ത് ആ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ത്ത​ത്. മ​ക​ൾ​ക്കൊ​പ്പം എ​ത്താ​ൻ കൊ​തി​ച്ചി​ട്ടും ക​ഴി​ഞ്ഞി​ല്ലെ​ന്ന സ​ങ്ക​ട​ത്തി​നി​ട​യി​ലും മ​ക​ളു​ടെ നൃ​ത്തം കൂ​ടെ ജോ​ലി ചെ​യ്യു​ന്ന ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യെ ഉ​ൾ​പ്പെ​ടെ കാ​ണി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ട് ശ്രീ​ദേ​വി വീ​ണ്ടും ജോ​ലി​ത്തി​ര​ക്കി​ലേ​ക്ക് തി​രി​ഞ്ഞു. മ​ക​ളു​ടെ നൃ​ത്താ​ധ്യാ​പി​ക​യാ​കാ​നു​ള്ള സ്വ​പ്ന​ത്തി​ന് ഇ​നി​യു​മേ​റെ അ​ധ്വാ​നം ബാ​ക്കി​യാ​ണ​ല്ലോ.

Tags:    
News Summary - Kerala State School Kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.