കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും; രോഗലക്ഷണം ഇല്ലാത്തവരെയും പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും രോഗലക്ഷണം ഇല്ലാത്തവരെയും പരിശോ ധിക്കാനും തീരുമാനം. ദിവസം 3000 പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ല കലക്ടർമാർ, ജില്ല പൊലീസ് മേധാവിമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവരുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിലാണ് തീരുമാനം.

പ്രവാസികൾക്കായി പ്രത്യേകം ശുചിമുറിയുള്ള ക്വാറന്‍റീൻ സംവിധാനം വേണം. അതിർത്തികളിലൂടെ ആളുകൾ അനധികൃതമായി കടക്കുന്നത് തടയണം.

ഹോട്ട്സ്പോട്ടുകളിൽ ആർക്കും ഭക്ഷണം മുടങ്ങരുത്. ലോക്ഡൗൺ മൂലം ജനങ്ങളുടെ ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.

Tags:    
News Summary - cm meeting on covid-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.