കൊച്ചി: വീണ്ടും മാധ്യമപ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യങ്ങളുമായി സമീപിച്ച മാധ്യമപ്രവർത്തകരോട് ‘മാറിനിൽക്ക് അങ്ങോട്ട്‘ എന്ന് പ്രതികരിച്ചായിരുന്ന മുഖ്യമന്ത്രിയുടെ രോഷപ്രകടനം. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിന് മുന്നിൽ തിരക്കുകൂട്ടി മാധ്യമപ്രവർത്തകർ വഴിമുടക്കാൻ ശ്രമിച്ചതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അദ്ദേഹം തിരിഞ്ഞുനിന്ന് ശകാരിക്കുകയും ചെയ്തു. തോമസ് ചാണ്ടിയുടെ രാജിയെ തുടർന്നുണ്ടായ സി.പി.എം-സി.പി.െഎ തർക്കത്തെ കുറിച്ച ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ സി.പി.എം-ബി.ജെ.പി ചർച്ച റിപ്പോർട്ട് ചെയ്യാെനത്തിയ മാധ്യമപ്രവർത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ സാഹചര്യത്തിലേതിന് സമാനമായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശവും ശരീരഭാഷയും.
വെള്ളിയാഴ്ച രാവിലെ പാർട്ടി ജില്ല കമ്മിറ്റി ഒാഫിസായ എറണാകുളം ലെനിൻ സെൻററിന് മുന്നിലാണ് നാടകീയ സംഭവം. സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിന് പിന്നാലെ പൊലീസുകാർ മാധ്യമപ്രവർത്തകരെ ഒാഫിസിന് മുന്നിൽനിന്ന് ഒഴിപ്പിച്ചു. വിവരമറിഞ്ഞ് ഉടൻതന്നെ ഉന്നത പൊലീസ് ഉേദ്യാഗസ്ഥരും സ്ഥലത്തെത്തി.
മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറയും സൗകര്യാർഥമാണ് തിരുവനന്തപുരത്ത് എ.കെ.ജി സെൻററിൽ നടത്തേണ്ടിയിരുന്ന സെക്രേട്ടറിയറ്റ് യോഗം കൊച്ചിയിലേക്ക് മാറ്റിയത്. വൈകുേന്നരം ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടനമായിരുന്നു മുഖ്യമന്ത്രിക്ക് കൊച്ചിയിെല പരിപാടി. കോടിയേരിക്ക് വൈകുന്നേരം തൃശൂരിലും പരിപാടികളിൽ പെങ്കടുേക്കണ്ടിയിരുന്നു. സി.പി.െഎയുമായുള്ള പോരാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.