തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളോട് നേരിട്ട് സംവദിക്കാനായി ആരംഭിച്ച പ്രതിദിന വാർത്താസമ്മേളനങ്ങൾക്ക് താൽക്കാലിക അവധിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാൽ സർക്കാർ സംവിധാനം ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രസ്താവനകൾ സാധ്യമല്ലാത്തതിനാലാണ് വാർത്താ സമ്മേളനങ്ങൾ താൽക്കാലികമായി ഒഴിവാക്കുന്നത്.
സർക്കാർ സംവിധാനം ഒഴിവാക്കി ഏത് രീതിയിൽ വാർത്താ സമ്മേളനം പുനരാരംഭിക്കാം എന്ന ആലോചനയിലാണ് മുഖ്യമന്ത്രയുടെ ഒാഫീസ്. പെരുമാറ്റ ചട്ടമുള്ളതിനാൽ മുഖ്യമന്ത്രിയുടെ ഒാഫീസിലോ, ഒൗദ്യോഗിക വസതിയിലോ വെച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയചോദ്യങ്ങള്‍ക്ക് ഇനി മറുപടി പറയാനാകില്ല. പബ്ലിക് റിലേഷൻ ഡിപാർട്ട്മെൻറിെൻറ സൗകര്യങ്ങൾ ഉപയോഗിച്ചുള്ള മറുപടികൾക്കും വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.