തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ ഇനി മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാൻ ആവില്ലെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കേരളത്തിൽ ഉപഭോഗം കൂടുകയാണെന്നും ഇനിമുതൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജൻ ഇവിടെ തന്നെ ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
219 ടൺ ഓക്സിജൻ ആണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തിൽ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കത്തിൽ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.