സുനീഷിന്‍റെ ദുഃഖം മുഖ്യമന്ത്രി കണ്ടു; മോഷ്​ടിക്കപ്പെട്ട സൈക്കിളിന്​ പകരം മകന്​ പുതിയത്​ നൽകി

കോട്ടയം: മകന്‍റെ സൈക്കിൾ മോഷ്​ടിക്കപ്പെട്ട സുനീഷിന്‍റെ സങ്കടം കണ്ടറിഞ്ഞ്​ പുതിയത്​ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്തയറിഞ്ഞ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കോട്ടയം ജില്ലാ കലക്​ടർ എം.അഞ്​ജന സുനീഷിന്‍റെ ഉരുളികുന്നത്തെ വീട്ടിലെത്തി പുതിയ സൈക്കൾ മകൻ ജസ്റ്റിന്​ കൈമാറി.

ജന്മനായുള്ള വൈകല്യത്തോട്​ പൊരുതി സുനീഷ്​ സ്വരൂക്കൂട്ടിയ സമ്പാദ്യത്തിൽ നിന്ന്​ മകൻ ജസ്റ്റിനായി വാങ്ങിയ സൈക്കിൾ കഴിഞ്ഞ ദിവസം മോഷ്​ടിക്കപ്പെട്ടിരുന്നു. സൈക്കിൾ കണ്ടുകിട്ടുന്നവർ വിവരമറിയിക്കണമെന്ന്​ അഭ്യർഥിച്ച്​ സുനീഷ്​ ഫേസ്​ബുക്കിൽ പോസ്റ്റിടുകയും ചെയ്​തിരുന്നു.

ഇത്​ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. പിന്നീട്​ സുനീഷിന്‍റെ മകന്​ സൈക്കിൾ വാങ്ങി നൽകാമെന്ന്​ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇത്​ മുഖ്യമന്ത്രി കാണുകയും പ്രശ്​നത്തിൽ ഇടപെടുകയുമായിരുന്നു.

സൈക്കിൾ മോഷ്​ടിക്കപ്പെട്ടപ്പോൾ സുനീഷ്​ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പ്​

പ്രിയമുള്ളവരേ,

ഈ ചിത്രത്തിൽ കാണുന്ന സൈക്കിൾ ബുധനാഴ്ച രാത്രിയിൽ ഉരുളികുന്നത്തുള്ള എന്റെ വീട്ടുമുറ്റത്ത് നിന്നും കാണാതായിരിക്കുന്നു.. ഇത് എന്റെ 9 വയസ്സുള്ള മകന്റെ സൈക്കിൾ ആണ്.. അവൻ വളരേ ആശിച്ചു വാങ്ങിച്ച സൈക്കിൾ ആണ്..

ഏതെങ്കിലും ആക്രിക്കടയിലോ ആരുടെയെങ്കിലും കൈയ്യിലോ, ഏതെങ്കിലും കടയിലോ കാണുകയാണെങ്കിൽ ദയവായി ഈ നമ്പറിൽ വിളിച്ച് അറിയിക്കണേ...

Contact number: 9961903662

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.