ആർ. മോഹനൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ ഇൻകം ടാക്സ് കമീഷണർ ആർ. മോഹനെ നിയമിക്കാൻ തീരുമാ നം. മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സഹോദരനാണ്. എം.വി. ജയരാജൻ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണ്​ മോഹ​​​​െൻറ നിയമനം.

ഒാഫിസിലെ ശീതസമരത്തെ തുടർന്ന്​ മുഖ്യമന്ത്രിയുടെ ചീഫ്​ പ്രിൻസിപ്പൽ​ സെക്രട്ടറി സ്ഥാനത്തുനിന്ന്​ നളിനി നെറ്റോ ഒഴിഞ്ഞിരുന്നു. പ്രൈവറ്റ്​ സെക്രട്ടറി സ്ഥാനത്തേക്ക്​ സഹോദരൻ വരുന്ന സാഹചര്യത്തിലാണ്​ ഒഴിയുന്നതെന്നാണ്​​ അവർ അടുപ്പമുള്ള​വരോട്​ വ്യക്തമാക്കിയത്​.

ഇന്ത്യൻ റവന്യൂ സർവിസിൽ (ഐ.ആർ.എസ് ) ചേരുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ ഓഫിസറായിരുന്ന ആർ. മോഹൻ കോയമ്പത്തൂരിൽ ഇൻകം ടാക്സ് കമീഷണറായിരിക്കെ സ്വയം വിരമിക്കുകയായിരുന്നു. തിരുവനന്തപുരം ഗുലാത്തി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്​ ടാക്സേഷനിൽ സീനിയർ കൺസൾട്ടൻറും സി.ഡി.എസിൽ വിസിറ്റിങ് ഫെലോയുമായി പ്രവർത്തിച്ചുവരുകയായിരുന്നു.




Tags:    
News Summary - CM's Private Secretary R Mohanan - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.