കൊച്ചി: സഹകരണബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനുള്ള കാലപരിധി മുൻകാല പ്രാബല്യത്തോടെ നീട്ടി നൽകാൻ സഹകരണ രജിസ്ട്രാർക്ക് അധികാരമുണ്ടെന്ന് ഹൈകോടതി. സഹകരണ നിയമപ്രകാരം അന്വേഷണം പൂർത്തിയാക്കാനുള്ള കാലാവധി ആറുമാസമാണ്. എന്നാൽ, പിന്നീട് ആറുമാസം കൂടി നീട്ടി നൽകാൻ രജിസ്ട്രാർക്ക് അധികാരമുണ്ട്. ഈ അധികാരം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാമെന്നും ജസ്റ്റിസ് സതീശ് നൈനാൻ വ്യക്തമാക്കി.
അന്വേഷണത്തിന് നിശ്ചയിച്ച കാലാവധി തീരും മുമ്പ് സമയപരിധി നീട്ടി നൽകാൻ രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തിൽ വകുപ്പുതല അന്വേഷണം അസാധുവാണെന്ന വയനാട് ജില്ലയിലെ വെള്ളമുണ്ട സർവിസ് സഹകരണ ബാങ്കിെൻറ വാദം തള്ളിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. സഹകരണ നിയമപ്രകാരം അന്വേഷണം പൂർത്തിയാക്കാനുള്ള കാലാവധി നീട്ടി നൽകാൻ രജിസ്ട്രാർക്ക് അധികാരമുണ്ടെന്നും മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാമെന്നുമായിരുന്നു സർക്കാറിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.