നാദാപുരം: നാളികേര കർഷകരെ പ്രതിസന്ധിയിലാക്കി തേങ്ങ വിലയിൽ വൻ ഇടിവ്. അതേസമയം, വെളിച്ചെണ്ണ വില കുതിക്കുകയാണ്.നാളികേരത്തിന് കഴിഞ്ഞ തവണ ലഭിച്ച വിലയുടെ പകുതി പോലും കിട്ടാത്ത സ്ഥിതിയാണ് നിലവിൽ . ഉൽപാദനച്ചെലവ് ,കാലാവസ്ഥാ വ്യതിയാനം, കീട രോഗങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന തെങ്ങു കർഷകർക്ക് തേങ്ങയുടെ വിലയിടിവ് കനത്ത ആഘാതമാണ്.
190ഉം 200ഉം രൂപയാണ് ഒരു ലിറ്റർ വെളിച്ചെണ്ണ വില. ഒരു ബോഡയ്ക്ക് (ഉണ്ട) കർഷകന് ലഭിക്കുന്നത് എട്ട് രൂപയിൽ താഴെയാണ്. പച്ചത്തേങ്ങ കിലോക്ക് 31 രൂപ നിരക്കിലാണ് മലയോരത്ത് കച്ചവടം നടക്കുന്നത്. കഴിഞ്ഞ തവണ 42 ന് മുകളിൽ വരെ വില എത്തിയിരുന്നു.
കിലോക്ക് 48 രൂപയെങ്കിലും വില നിശ്ചയിക്കണമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കണമെന്നും അല്ലാത്തപക്ഷം കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമര രംഗത്തിറങ്ങുമെന്നും സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡൻറ് ഒ.പി. മെയ്തു, ജന.സെക്രട്ടറി നസീർ വളയം, പി. ബീരാൻ കുട്ടി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.