കട്ടപ്പന: കൈയേറിയും കാടുകയറിയും ഇല്ലാതായ തൊപ്പിപ്പാള-കാഞ്ഞിരംപടി തോട് കയർ വസ്ത്രമണിഞ്ഞ് പുനർജനിക്കുന്നു. കാഞ്ചിയാർ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയാണ് തോടിനു രക്ഷയായത്. ഒരുകാലത്ത് വിശാലമായി ഒഴുകിയ നീർച്ചാലായിരുന്നു ഇത്.
മഴക്കാലത്ത് കരകവിഞ്ഞ് ഒഴുകി സമീപത്തെ റോഡുകൾ തകർക്കുന്ന ഓട മാത്രമായി തോട് മാറിയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടതോടെ കാഞ്ചിയാർ പഞ്ചായത്ത് തോടിെൻറ പുനരുദ്ധാരണത്തിനു തയാറാകുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി തോട്ടിലെ തടസ്സം നീക്കി ഇരുകരയെയും കയർ ഭൂവസ്ത്രം അണിയിക്കുകയായിരുന്നു. നശിച്ചുപോയ നീർച്ചാൽ വീണ്ടെടുത്തതിെൻറ ആവേശത്തിലാണ് പഞ്ചായത്ത് അധികൃതരും തൊഴിലുറപ്പ് തൊഴിലാളികളും.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആശ ആൻറണി പദ്ധതി ഉദ്ഘാടനം ചെയ്തു. തോട് പുനരുദ്ധാരണത്തിനായി 402 തൊഴിൽ ദിനങ്ങളാണ് വേണ്ടിവന്നത്. 250 മീറ്റർ നീളത്തിലാണ് കയർ ഉപയോഗിച്ച് ഇരുവശവും സംരക്ഷിച്ചത്. പഞ്ചായത്ത് പരിധിയിൽ കൈയേറ്റവും മണ്ണിടിച്ചിലും മൂലം തകർന്ന കൂടുതൽ ജലസ്രോതസ്സുകൾ ഈ രീതിയിൽ പുനരുജ്ജീവിപ്പിക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.