ക്യാമ്പിനെത്തിയ വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവം: റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം

മലപ്പുറം: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി മലപ്പുറം ജില്ല കലക്ടർക്കാണ് നിർദേശം നൽകിയത്. വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. മലപ്പുറം കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ ക്യാമ്പിന് പോയ രണ്ട് വിദ്യാർഥിനികളാണ് മുങ്ങി മരിച്ചത്. കൻമനം കുറുങ്കാട് സ്വദേശി പുത്തൻവളപ്പിൽ അബ്ദുൽ റഷീദിന്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആയിഷ റിദ (14), പുത്തനത്താണി ചെലൂർ സ്വദേശി കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകൾ ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ മുഹ്സിന (11) എന്നിവരാണ് മരിച്ചത്.

49 വിദ്യാര്‍ഥികളും എട്ട് അധ്യാപകരുമടങ്ങിയ സംഘമാണ് നിലമ്പൂരിലെ കനോലി പ്ലോട്ടിലും തേക്ക് മ്യൂസിയത്തിലും സന്ദര്‍ശനം നടത്തിയ ശേഷം കരുളായി വനത്തിനകത്തുള്ള നെടുങ്കയം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയത്. താമസിക്കാനുള്ള അനുമതി വനംവകുപ്പില്‍നിന്ന് വാങ്ങിയശേഷം ക്യാമ്പ് ഒരുക്കുന്നതിനിടെ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍.

Tags:    
News Summary - Collector instructed to file report on students drowning in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.