തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങുന്നത് തലവരിപ്പണമായി കണക്കാക്കി നടപടിയെടുക്കുമെന്ന് പ്രവേശന, ഫീസ് നിയന്ത്രണസമിതി ചെയർമാൻ ജസ്റ്റിസ് രാേജന്ദ്രബാബുവിെൻറ ഉത്തരവ്.
ചില കോളജുകൾ വിദ്യാർഥികളിൽനിന്ന് കോടതി വിധിക്ക് വിരുദ്ധമായി വരുംവർഷങ്ങളിലെ ഫീസിെൻറ പേരിൽ ബ്ലാങ്ക് ചെക്കുകളും ബാങ്ക് ഗാരൻറിയും വാങ്ങുന്നുെവന്ന് സമിതിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഒന്നാം വർഷത്തെ ഫീസിനായി കോടതി നിർദേശപ്രകാരമുള്ള തുകയും ബാങ്ക് ഗാരൻറിയും മാത്രമേ ഇൗടാക്കാൻ അനുമതിയുള്ളൂ. വരും വർഷങ്ങളിലേക്കായി അധിക ഫീസ് ഇൗടാക്കുന്നതും ബ്ലാങ്ക് ചെക്ക് വാങ്ങുന്നതും ബാങ്ക് ഗാരൻറി വാങ്ങുന്നതുമെല്ലാം തലവരിപ്പണമായി കണക്കാക്കുമെന്നാണ് ഉത്തരവിൽ സമിതി ചെയർമാൻ വ്യക്തമാക്കിയത്. ഇത്തരം കോളജുകൾക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് മുഴുവൻ സ്വാശ്രയ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്കും കൈമാറിയിട്ടുണ്ട്.
ഒരു വർഷത്തെ താൽക്കാലിക ഫീസായി അഞ്ചുലക്ഷം രൂപയുടെ ഡി.ഡിയും ആറുലക്ഷം രൂപക്ക് ബാങ്ക് ഗാരൻറിയും വാങ്ങാനാണ് സുപ്രീംകോടതിയുടെ അനുമതിയുള്ളത്. പല കോളജുകളും ബാങ്ക് ഗാരൻറിയുടെ കാര്യത്തിൽ ഇളവ് അനുവദിച്ചിരുന്നു. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിനെതിരെയാണ് അടുത്തവർഷങ്ങളിലെ ഫീസിനായി വിദ്യാർഥികളിൽനിന്നും രക്ഷാകർത്താക്കളിൽനിന്നും ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ടതായി പരാതികൾ ലഭിച്ചത്. കോഴിക്കോട് കെ.എം.സി.ടി ഉൾപ്പെടെ ഏതാനും കോളജുകൾ ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ ഇനങ്ങളിൽ അമിത ഫീസ് ഇൗടാക്കുന്നതായും പരാതി ഉയർന്നിരുന്നു.
കഴിഞ്ഞവർഷം സർക്കാറുമായി കരാർ ഒപ്പിട്ട കോളജുകളിലെ 35 ശതമാനം മാനേജ്മെൻറ് േക്വാട്ട സീറ്റുകളിൽ 11 ലക്ഷം രൂപയായിരുന്നു വാർഷിക ഫീസ്. ഇൗ സീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളിൽനിന്ന് നാലുവർഷത്തെ ഫീസിന് തുല്യമായ ബാങ്ക് ഗാരൻറി വാങ്ങാനും വ്യവസ്ഥയുണ്ടായിരുന്നു. ഇത്തവണ ഏകീകൃത ഫീസ് ഘടന വന്നതോടെ ഒരുവർഷത്തെ ഫീസ് മാത്രമാണ് കോളജുകൾക്ക് വാങ്ങാൻ അനുമതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.