തിരുവനന്തപുരം: സ്കൂളുകളിൽ നടക്കുന്ന ആഘോഷപരിപാടികളിൽ കുട്ടികൾ കളർപൊടി വിതറുന്നില്ലെന്ന് അധ്യാപകരും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ പ്രിൻസിപ്പൽ / പ്രഥമാധ്യാപകൻ കർശനനടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ അറിയിച്ചു.
മാരക രാസവസ്തുക്കൾ അടങ്ങിയ ഇത്തരം പൊടികൾ കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസവകുപ്പ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.