മൃഗസംരക്ഷണ വകുപ്പിൽനിന്ന്​ പിരിച്ചുവിട്ട ഭിന്നശേഷിക്കാരിയെ തിരിച്ചെടുക്കാൻ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തുവരവെ പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാരിയെ മുൻകാല പ്രാബല്യത്തോടെ സർവിസിൽ തിരിച്ചെടുക്കാൻ സംസ്ഥാന ഭിന്നശേഷി കമീഷൻ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടു.

തിരുവനന്തപുരം നന്ദിയോട് പച്ചയിൽകോണം വയലരികത്ത് വീട്ടിൽ കെ. സുമയെയാണ് എംപ്ലോയ്‌മെന്‍റ്​ എക്‌സ്‌ചേഞ്ച് മുഖേന പാർട്ട് ടൈം സ്വീപ്പറായി മൃഗസംരക്ഷണ വകുപ്പിന്‍റെ പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ്​ വെറ്ററിനറി ബയോളജിക്കൽസിൽ നിയമിച്ചത്.

ജോലി ചെയ്തുവരവെ ജില്ല മൃഗസംരക്ഷണ ഓഫിസർ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന ഭിന്നശേഷി കമീഷണറേറ്റിൽ നൽകിയ പരാതിയിലാണ് പിരിച്ചുവിട്ട തീയതി മുതലുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകി സർവിസിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവായത്.

Tags:    
News Summary - Commission orders withdrawal of dismissed dissident from Animal Husbandry Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.