കൊച്ചി: താരങ്ങളെ ഒരുനോക്കുകാണാൻ കലൂർ ദേശാഭിമാനി റോഡിൽ തടിച്ചുകൂടിയത് നൂറുകണക്കിന് ആളുകൾ. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ജനം തടിച്ചുകൂടിയത് 'അമ്മ' ആസ്ഥാന മന്ദിരത്തിെൻറ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയും മോഹൻലാലുമുൾെപ്പടെ നിരവധി താരങ്ങളെ കാണാനാണ്. ഇതോടെ രാവിലെ മുതൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
രാവിലെ 10നായിരുന്നു ഉദ്ഘാടന ചടങ്ങ്. ദൂരദേശങ്ങളിൽനിന്നുൾെപ്പടെ ധാരാളം ആളുകൾ 'അമ്മ' ഓഫിസിെൻറ മുന്നിലെ റോഡിൽ നിലയുറപ്പിച്ചു. മതിലിനുമുകളിലും കെട്ടിടങ്ങളുടെ ബാൽക്കണിയിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന കാഴ്ചയായിരുന്നു. സമൂഹ അകലം കാറ്റിൽപറത്തിയാണ് തടിച്ചുകൂടിയത്.
എറണാകുളം നോർത്ത്, സെൻട്രൽ സ്റ്റേഷനുകളിൽനിന്നും ട്രാഫിക് വിഭാഗത്തിൽനിന്നുമായി 40 പൊലീസുകാരെ നിയന്ത്രണത്തിന് നിയോഗിച്ചെങ്കിലും പലപ്പോഴും ഫലപ്രദമായില്ല. സംഘാടകർ ഏർപ്പെടുത്തിയ പ്രത്യേക സെക്യൂരിറ്റി സംഘവും ഉണ്ടായിരുന്നു. പൊലീസിെൻറ സാന്നിധ്യത്തിൽപോലും ചിലർ മാസ്ക് കൃത്യമായി ധരിക്കാത്ത കാഴ്ചയുമുണ്ടായിരുന്നു. ഉദ്ഘാടനവും വാർത്തസമ്മേളനവും കഴിഞ്ഞ് നടീനടന്മാർ ഇറങ്ങുംവരെ മണിക്കൂറുകളോളമാണ് ആൾക്കൂട്ടം കാത്തുനിന്നത്.
ഉദ്ഘാടന ചടങ്ങിനെതിരെ പരാതി
കൊച്ചി: 'അമ്മ' ഓഫിസ് ഉദ്ഘാടന ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കൊച്ചി ഡി.സി.പിക്കും കലക്ടർക്കും പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാനാണ് പരാതി നൽകിയത്. ഓഫിസ് ഉദ്ഘാടനത്തിന് നൂറ്റമ്പതിലേറെ അഭിനേതാക്കൾ ഉൾെപ്പടെയുള്ളവർ ഒത്തുകൂടുകയും പരിസരത്ത് അഞ്ഞൂറിലേറെ പൊതുജനം സമൂഹ അകലം പാലിക്കാതെ കൂട്ടംകൂടുകയും ചെയ്തെന്നും സമൂഹവ്യാപന സാഹചര്യം സൃഷ്ടിച്ചെന്നുമാണ് പരാതി. സംഘടന ഭാരവാഹികൾക്കെതിരെ പകർച്ചവ്യാധി തടയൽ നിയമം വകുപ്പ് മൂന്ന് പ്രകാരവും ഐ.പി.സി 268, 269, 270 വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.