തിരുവനന്തപുരം: ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ചെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കെ.എസ്.യു നേതാവിനെതിരെ കേരള സർവകലാശാല ഡി.ജി.പിക്ക് പരാതി നൽകി.
കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെയാണ് ദേശാഭിമാനി വാർത്തയുടെയും പരീക്ഷ കൺട്രോളറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. അതേസമയം ഡിഗ്രി പാസാകാത്ത തന്റെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചവർക്കെതിരെയും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് അൻസിൽ ജലീലും ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
വ്യാജ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അൻസിൽ ജലീൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.