എകരൂൽ: കോവിഡ് രോഗ ഭീതി കാരണം ഭൂരിഭാഗം ഇതര സംസ്ഥാന തൊഴിലാളികളും സ്വദേശത്തേക്കു മടങ്ങിയ സാഹചര്യത്തിൽ അവശേഷിച്ച തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുന്നതായി കരാറുകാരുടെ പരാതി. ലോക്ഡൗണിന് മുമ്പ് 650 രൂപ കൂലി വാങ്ങിയിരുന്ന തൊഴിലാളികൾ ഇപ്പോൾ 900 മുതൽ 1200 രൂപ വരെ പ്രതിദിനം കൂലി ആവശ്യപ്പെടുന്നതായി ചെറുകിട കെട്ടിട കരാറുകാർ പറയുന്നു.
നേരത്തെ നിർമാണ കരാർ എടുത്ത് കോവിഡ് സാഹചര്യത്തിൽ പ്രവൃത്തി മുടങ്ങിയ ചെറുകിട കരാറുകാരാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ അമിത കൂലി വർധന കാരണം പ്രയാസത്തിലാകുന്നത്.
വൻകിട കരാറുകാർ, ആവശ്യപ്പെടുന്ന കൂലി നൽകി തൊഴിലാളികളെ കൊണ്ടു പോകുന്നതും ചെറുകിടക്കാർക്ക് വിനയാവുകയാണ്. നിർമാണ തൊഴിലാളികളുടെ ലഭ്യതക്കുറവ് കാരണം വിദൂര പ്രദേശങ്ങളിൽ നിന്നുള്ള കരാറുകാർക്ക് വേണ്ടി ഉണ്ണികുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടു പോകുന്നതായും ചെറുകിട കരാറുകാർ പറയുന്നു. ഇത്തരത്തിൽ പൂനൂരിൽ നിന്ന് തൊഴിലാളികളെ ജോലിക്ക് കൊണ്ടുപോകാൻ എത്തിയ വാഹനം തടഞ്ഞാണ് ഞായറാഴ്ച രാവിലെ ചെറുകിട കരാറുകാർ പ്രതിഷേധിച്ചത്. 700 രൂപ ദിവസക്കൂലിയായി നിജപ്പെടുത്തണമെന്നാണ് കരാറുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.