കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിജിലൻസിനെ സമീപിച്ച മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിനെതിരെ സാമ്പത്തികാരോപണവുമായി വീട്ടമ്മ. മകൾക്ക് സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് പ്രശാന്ത് ബാബു 15ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചതായി ആരോപിച്ച് കണ്ണൂർ കണ്ണോത്തുംചാൽ സ്വദേശിയായ സത്യവതിയാണ് രംഗത്തെത്തിയത്. മെറാഴ യു.പി സ്കൂളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് ഉറപ്പുനൽകിയാണ് പണം വാങ്ങി പറ്റിച്ചതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയശേഷം പണം തിരിച്ചുതരാമെന്ന് ഉറപ്പുനൽകിയെങ്കിലും ഒന്നുമുണ്ടായില്ലെന്നും റിട്ട. നഴ്സിങ് സൂപ്രണ്ട് കൂടിയായ ഇവർ പറഞ്ഞു.
എന്നാൽ, സത്യവതിയുടെ ആരോപണം പ്രശാന്ത് ബാബു നിഷേധിച്ചു. കെ. സുധാകരനുമായുള്ള അടുപ്പം മുൻ നിർത്തി ഇവർ തന്നെ സമീപിച്ചിരുന്നു. പണമൊന്നും കൈപ്പറ്റിയിട്ടില്ലെന്നും ബന്ധപ്പെട്ടവരെ പരിചയപ്പെടുത്തി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.