മതവികാരം വ്രണപ്പെടുത്തി; വഖഫ് വിരുദ്ധ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി

കോഴിക്കോട്​: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, വഖഫിന്റെ പേരിൽ വർഗീയ പരാമർശം നടത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. കെ.പി.സി.സി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപ് ആണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് പരാതി.

കമ്പളക്കാട് നടന്ന എൻ.ഡി.എ പൊതുയോഗത്തിലാണ് സുരേഷ് ഗോപി വഖഫിനെതിരെ വിവാദ പരാമർശം നടത്തിയത്. ആംഗലേയത്തിൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണ് വഖഫ് എന്നാണ് സുരേഷ് ഗോപി അധിക്ഷേപിച്ചത്. ആ ബോർഡിന്റെ പേര് താൻ പറയില്ല. ആ കിരാതത്തെ ഒതുക്കിയിരിക്കും. അമിത് ഷായുടെ ഓഫിസിൽ നിന്ന് അയച്ച ഒരു വിഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും ഇതേ വേദിയിൽ വെച്ച് വഖഫ് വിഷയത്തിൽ വിവാദ പരാമർശം നടത്തിയിരുന്നു. 18ാം പടിക്ക് താഴെ ഇരിക്കുന്ന വാവര് താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരിമല വഖഫിന്റെതാകും. അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങിപ്പോവേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ​


Tags:    
News Summary - Complaint against Suresh Gopi for anti Waqf remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.