കൊച്ചി: കൊറോണ നിയന്ത്രണ വിലക്ക് ദേവസ്വം മന്ത്രി ലംഘിച്ച് കടകം പള്ളി സുരേന്ദ്രന്‍റെ ഭാര്യ ക്ഷേത്രത്തിനുള്ളിൽ ദർശനം നടത്തിയതിനെതിരെ ഹൈകോടതിയിൽ ഹർജി. കോവിഡ് നിയന്ത്രണം ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി എന്നാണ് ആരോപണം. നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി റിപ്പോര്‍ട്ട് തേടി.
പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്താണ് കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തില്‍ പ്രവേശിച്ചതെന്നാണ് ഹരജിക്കാരന്‍റെ ആരോപണം. ബി.ജെ.പി. നേതാവ് നാഗേഷ് ആണ് കോടതിയെ സമീപിച്ചത്.
ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യ സുലേഖ സുരേന്ദ്രന്‍, മരുമകള്‍, ദേവസ്വത്തിന്‍റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ദര്‍ശനം നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്നാണ് ഹര്‍ജിക്കാരന്‍റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.