തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യസർവീസുകൾക്ക് മാത്രമാണ് ഇന്ന് പ്രവർത്തനാനുമതിയുള്ളത്. കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തില്ല.
അതെ സമയം ബുധനാഴ്ച മുതൽ കൂടുതൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നൽകിയതാണ് പുതിയ ഇളവ്.
നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിങ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒമ്പതു മണിവരെ വരെ പ്രവര്‍ത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
അതെ സമയം അടുത്ത രണ്ട് ഞായറാഴ്ചകളും ലോക്ഡൗൺ ഉണ്ടാകില്ല. സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ചാണ് അടുത്ത രണ്ട് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത്.
കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണമെന്നാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.