എം.എസ്‍സി നഴ്സിങ്ങിന് ഒരുവർഷം നിർബന്ധിത അധ്യാപക സേവനം; വിദ്യാർഥികൾ പ്രതിസന്ധിയിൽ

കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ ന​ഴ്സി​ങ് കോ​ള​ജു​ക​ളി​ൽ എം.​എ​സ്‍സി ന​ഴ്സി​ങ് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ശേ​ഷം ഒ​രു​വ​ർ​ഷം നി​ർ​ബ​ന്ധി​ത അ​ധ്യാ​പ​ക സേ​വ​നം ചെ​യ്യ​ണ​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വ് വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ഇ​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ബോ​ണ്ട് വ്യ​വ​സ്ഥ​യി​ൽ അ​ധ്യാ​പ​ക സേ​വ​നം നി​ർ​ബ​ന്ധി​ത​മാ​ക്കി ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 11നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നേ​ര​ത്തേ നി​ർ​ബ​ന്ധി​ത സ​ർ​വി​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ൻ​വ​ലി​ച്ചി​രു​ന്നു. അ​ധ്യാ​പ​ന സ​ർ​വി​സ് ഓ​പ്ഷ​ണ​ലാ​ണ് എ​ന്നാ​യി​രു​ന്നു കോ​ഴ്സി​ന് ചേ​രു​മ്പോ​ൾ ന​ൽ​കി​യ പ്രോ​സ്പെ​ക്ട​സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കാ​തെ പു​റ​ത്തു​പോ​കു​ക​യോ മ​റ്റ് ജോ​ലി​ക​ളി​ൽ പ്ര​വേ​ശി​ക്കു​ക​യോ ചെ​യ്താ​ൽ ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി​യ​ത്.

അ​തി​നാ​ൽ, ഈ ​മാ​സം പ​ഠ​നം ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന 2022-24 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ നാ​ട്ടി​ലേ​ക്കു മാ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. 25000 രൂ​പ മാ​സ​ശ​മ്പ​ളം എ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് നി​ർ​ബ​ന്ധി​ത അ​ധ്യാ​പ​ക സേ​വ​നം.

തു​ച്ഛ വേ​ത​ന​ത്തി​ന് ഒ​രു​വ​ർ​ഷം തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ത്ര​മ​ല്ല, ഈ ​മാ​സം കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ജോ​ലി​ക്ക് ക​യ​റാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​വ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പെ​ട്ടെ​ന്നു​ള്ള ഉ​ത്ത​ര​വ് തി​രി​ച്ച​ടി​യാ​യി. ജ​ന​റ​ൽ ന​ഴ്സി​ങ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 30000ത്തി​ന് മു​ക​ളി​ൽ ശ​മ്പ​ളം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എം.​എ​സ്‍സി ന​ഴ്സി​ങ് പൂ​ർ​ത്തി​യാ​ക്കി അ​ധ്യാ​പ​ക ജോ​ലി​യി​ൽ ക​യ​റു​ന്ന ത​ങ്ങ​ൾ​ക്ക് 25000 രൂ​പ മാ​സ​ശ​മ്പ​ളം നി​ശ്ച​യി​ച്ച​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ കേ​ര​ള ന​ഴ്സി​ങ് പി.​ജി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​സ് ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. 

Tags:    
News Summary - One year compulsory teaching service for M.Sc Nursing; Students are in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.