കൺസഷൻ: ബസുകളിൽ മോ​േട്ടാർവാഹനവകുപ്പ്​ നിരീക്ഷണം

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക​ൺ​സ​ഷ​ൻ ന​ൽ​കു​ന്നു​ണ്ടെ​ന്ന്​​ ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​നി മോ​േ​ട്ടാ​ർ വാ​ഹ​ന​വ​ക​​ു​പ്പി​െൻറ നി​രീ​ക്ഷ​ണം. ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​ത്ത​തോ അ​ധി​ക​നി​ര​ക്ക്​ ഇൗ​ടാ​ക്കു​ന്ന​തോ ആ​യ ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ ഗ​താ​ഗ​ത​വ​കു​പ്പ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കോ​വി​ഡ്​ ഫെ​യ​ർ നി​ല​വി​ലു​ള്ള​തി​നാ​ൽ ഇ​തി​ന്​ ആ​നു​പാ​തി​ക​മാ​യി ചി​ല​യി​ട​ങ്ങി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്കി​ലും സ്വ​ന്തം നി​ല​​ക്ക്​ വ​ർ​ധ​ന വ​രു​ത്തി​യ​താ​യി പ​രാ​തി​ക​ളു​യ​ർ​ന്നി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്കി​ൽ മാ​റ്റ​മി​ല്ലെ​ന്നു​ം 2020 ജൂ​ൈ​ല​യി​ലെ ഉ​ത്ത​ര​വ​നു​സ​രി​ച്ചു​ള്ള ചാ​ർ​ജേ ഇൗ​ടാ​ക്കാ​വൂ​വെ​ന്നു​മാ​ണ്​ ഗ​താ​ഗ​ത വ​കു​പ്പി​​െൻറ നി​ർ​ദേ​ശം. ഇ​ത​നു​സ​രി​ച്ച്​ 2.5 കി​ലോ​മീ​റ്റ​ർ വ​രെ ഒ​രു രൂ​പ​യാ​ണ്​ നി​ര​ക്കെ​ങ്കി​ലും ര​ണ്ട്​ രൂ​പ വാ​ങ്ങു​ന്ന​ു​ണ്ടെ​ന്നാ​ണ്​ പ​രാ​തി. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ആ​ർ.​ടി.​ഒ​ക​ൾ​ക്ക്​ ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

നി​ല​വി​ലെ ഉ​ത്ത​ര​വ്​ പ്ര​കാ​രം 7.5 കി. ​മീ​റ്റ​ർ വ​രെ ര​ണ്ടു​രൂ​പ​യും 12.5 കീ. ​മീ​റ്റ​ർ വ​രെ മൂ​ന്നു​രൂ​പ​യു​മാ​ണ്​ നി​ര​ക്ക്. സ​ർ​ക്കാ​ർ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ച 10, 12, ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷം, പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്, പ്ര​ഫ​ഷ​ന​ൽ കോ​ള​ജ്, സാ​ങ്കേ​തി​ക പ​രി​ശീ​ല​ന വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ഇ​ള​വി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​വു​ക.

അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ൽ വി​യോ​ജി​പ്പി​ല്ലെ​ന്ന്​ ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു. ക്ലാ​സു​ക​ൾ ആ​രം​ഭി​െ​ച്ച​ങ്കി​ലും ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ബ​സു​ക​െ​ള ആ​ശ്ര​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ്. തി​ങ്ക​ളാ​ഴ്​​ച കോ​ള​ജു​ക​ൾ കൂ​ടി തു​റ​ന്നി​ട്ടും വ​ലി​യ തി​ര​ക്ക്​ പ്ര​ക​ട​മ​ല്ല.

വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഉ​യ​രാം. ഇ​ത്​ കൂ​ടി നോ​ക്കി​യി​േ​ട്ട ന​ഷ്​​ട​മാ​ണോ ലാ​ഭ​മാ​ണോ എ​ന്ന്​ പ​റ​യാ​നാ​കൂ. ഒ​രു ലി​റ്റ​ർ ഡീ​സ​ലി​​ന്​ 80 രൂ​പ​യാ​െ​ണ​ന്ന്​ കൂ​ടി ഒാ​ർ​ക്ക​ണ​മെ​ന്ന​ും വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ൽ കാ​ര്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ കൈ​യി​ൽ നി​ൽ​ക്കി​ല്ലെ​ന്നും ബ​സു​ട​മ​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ എ​ല്ലാ ഡി​പ്പോ​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​ൺ​സ​ഷ​ൻ കൗ​ണ്ട​റു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല ഡി​പ്പോ​ക​ളി​ൽ ഇ​നി​യും തു​ട​ങ്ങി​യി​ട്ടി​ല്ല. ബ​സു​ക​ളു​ടെ കു​റ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​ക്ക്​ ത​ട​സ്സ​മാ​കു​ന്നു​ണ്ട്.

Tags:    
News Summary - Concession: Motor Vehicle Department monitoring on buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.