കോഴിക്കോട് : ഇളവ് ലഭിച്ച തോട്ടഭൂമി മുറിച്ച് വിറ്റ് തരം മാറ്റിയിട്ടുണ്ടെങ്കിൽ അത് മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് നിയമ ഭേദഗതിക്ക് അഡ്വ. ജനറലിന്റെ അഭിപ്രായം ആരാഞ്ഞെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. നിലവിലുള്ള മിച്ചഭൂമി കേസുകൾ പുനരാരംഭിച്ച് ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് വലിയ കാലതാമസവും തടസങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ തരം മാറ്റിയ ഭൂമി സർക്കാരിൽ നിക്ഷിപ്തമാകും എന്ന വ്യവസ്ഥയോടെ നിയമ ഭേദഗതിക്ക് 2019-ൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
എന്നാൽ ഈ ഭേദഗതി സംബന്ധിച്ച് അഡ്വ. ജനറലിന്റെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്. തോട്ടഭൂമി മുറിച്ച് വിറ്റ് തരം മാറ്റിയിട്ടുണ്ടെങ്കിൽ അത് മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് നിലവിലെ കേരള ഭൂപരിഷ്കരണ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്. നിയമത്തിലെ വകുപ്പ് 87(ഒന്ന് ) വിശദീകരണത്തിൽ ഇക്കാര്യം രേഖപ്പെടുത്തിയട്ടുണ്ട്. ഇളവ് ലഭിച്ച ഭൂമി തരം മാറ്റിയാൽ ഇളവ് ഇല്ലാതാകും. നിയമപ്രകാരം ഇളവ് ലഭിച്ച വ്യക്തി ആർജിച്ച ഭൂമിയായി കണക്കാക്കി മിച്ചഭൂമി കേസ് പുനരാരംഭിക്കേണ്ടതാണെന്നാണ് നിയമമെന്നും ഐ.സി. ബാലകൃഷ്ണന് നിയമസഭയിൽ രേഖാമൂലം മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.