കൊച്ചി: സർവേ നിയമവ്യവസ്ഥകൾ പാലിക്കാതെ സ്വകാര്യവ്യക്തികളുടെയും മറ്റും ഭൂമിയിൽ 'കെ. റെയിൽ' എന്ന് രേഖപ്പെടുത്തിയ കോൺക്രീറ്റ് സർവേക്കല്ലുകൾ സ്ഥാപിക്കരുതെന്ന് ഹൈകോടതി. സർക്കാർ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ സർവേ നടപടികൾ തുടരുന്നതിൽ തടസ്സമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുകയോ സ്ഥലമെടുപ്പിന് അനുമതി ലഭിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കെ നിയമ വിരുദ്ധമായി സ്വകാര്യഭൂമികളിൽ കൈയേറി കെ- റെയിൽ എന്ന് രേഖപ്പെടുത്തിയ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നതായി ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശികളായ മുരളി കൃഷ്ണൻ, കുര്യൻ ടി. കുര്യൻ, പി.എ. ജോണിക്കുട്ടി എന്നിവർ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഹരജി വീണ്ടും ജനുവരി 12ന് പരിഗണിക്കും.
സിൽവർ ലൈൻ പദ്ധതിയുടെ സ്ഥലമെടുപ്പിന് അംഗീകാരമാകും മുേമ്പ 1964ലെ കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാണ് സ്വകാര്യഭൂമിയിൽ കെ-റെയിലിെൻറ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. ഭൂമി ഏറ്റെടുക്കലിന് അനുമതിയായെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് കല്ലിടൽ ജോലികൾ. പൊലീസിനെ നിയോഗിച്ചും ഉടമസ്ഥരെ ഭീഷണിെപ്പടുത്തിയും അന്തർ സംസ്ഥാന-സ്വകാര്യ തൊഴിലാളികളെ ഉപയോഗിച്ച് ഭൂമിയും വീടും കൈയേറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
അനധികൃതമായി സ്ഥലത്തിെൻറ ഉടമസ്ഥാവകാശം സർക്കാറും കെ-റെയിൽ അധികൃതരും ഏറ്റെടുക്കുന്നു. 1964ലെ സർവേ ആൻഡ് ബൗണ്ടറി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സർവേ നടത്താമെങ്കിലും നിശ്ചിത വലുപ്പത്തിലുള്ള ഗ്രാൈനറ്റ് പോലുള്ള സർവേക്കല്ലുകളാണ് വേണ്ടത്. കോൺക്രീറ്റ് കല്ലുകൾ അനുവദനീയമല്ല. രേഖപ്പെടുത്തലുകളും പാടില്ല. ഈ വ്യവസ്ഥകളെല്ലാം ലംഘിച്ചുള്ള കല്ലിടലാണ് ഇപ്പോൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നതും നിയമപിന്തുണയില്ലാതെ സ്ഥലം ഏറ്റെടുക്കുന്നതും തടയണമെന്നും ഇതുവരെ സ്ഥാപിച്ച ഇത്തരം കല്ലുകൾ നീക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. സർവേ ആൻഡ് ബൗണ്ടറി ആക്ടിലെ വ്യവസ്ഥകൾ പാലിക്കാതെയും നിയമവിരുദ്ധമായും സർവേക്കല്ലിടുന്ന പ്രക്രിയ തുടരുന്നത് തടയാൻ ഉത്തരവിടണമെന്ന ഹരജിയിലെ ഇടക്കാല ആവശ്യമാണ് കോടതി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.