പാലാ: ഉപതെരഞ്ഞെടുപ്പിനിടെ എൻ.സി.പിയിൽ കൂട്ടരാജി. പാലായിൽ മാണി സി. കാപ്പനെ സ്ഥാനാർ ഥിയാക്കിയതിൽ പ്രതിഷേധിച്ച് ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തി ലാണ് ഒരുവിഭാഗം എൻ.സി.പി വിടുന്നതായി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഇവർ സംസ്ഥാന പ്ര സിഡൻറ് തോമസ് ചാണ്ടിക്ക് അയച്ചു. മാസങ്ങളായി കോട്ടയം ജില്ലയിലെ എൻ.സി.പി നേതൃത്വ ത്തിൽ നിലനിൽക്കുന്ന ഭിന്നതയാണ് രാജിയിലേക്ക് നയിച്ചത്.
നേരേത്ത മാണി സി. കാപ്പനെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവർ എൻ.സി.പി നേതൃത്വത്തിനും എൽ.ഡി.എഫിനും പരാതി നൽകിയിരുന്നു. രാജിവെച്ചവർ ഉഴവൂർ വിജയൻ അനുകൂലികളാണ്. നേരേത്ത തോമസ് ചാണ്ടിക്കെതിെര നിലപാട് സ്വീകരിച്ച കോട്ടയം ജില്ല പ്രസിഡൻറ് അടക്കമുള്ളവരെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അതേസമയം, രാജിെവച്ചവർ പാർട്ടി അംഗങ്ങൾ അല്ലെന്നും ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് മാണി സി. കാപ്പനൊപ്പമുള്ളവർ പറയുന്നത്.
ചിലർ പാർട്ടിവിട്ടതുകൊണ്ട് പാലായിൽ ഒന്നും സംഭവിക്കില്ല -എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: കുറച്ചു പേർ പാർട്ടിവിട്ടതുകൊണ്ട് പാലായിൽ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മാണി സി. കാപ്പെൻറ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് 42 പേർ എൻ.സി.പി വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജി തെരഞ്ഞെടുപ്പ് കാലത്തുണ്ടാവുന്ന നാടകത്തിെൻറ ഭാഗമാണ്. യു.ഡി.എഫിലേതുപോലുള്ള പ്രശ്നം എൽ.ഡി.എഫിലും ഉണ്ടെന്നു വരുത്തിത്തീർക്കാൻ ചിലർ ചട്ടുകമായി. പാർട്ടിവിട്ടവർ പുറത്തുതന്നെയാണെന്നും മന്ത്രി പറഞ്ഞു. ഉഴവൂർ വിജയൻ പക്ഷക്കാരനും എന്.സി.പി ദേശീയ സമിതി അംഗവുമായ ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ എൻ.സി.പിയിൽനിന്ന് രാജിെവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.